KONNIVARTHA.COM : കോന്നി – ചന്ദനപ്പള്ളി റോഡ് നിർമ്മാണത്തിലെ പരാതികൾ പരിഹരിച്ച് ഉടൻ ടാറിംഗ് നടത്തിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കും, കരാറുകാർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.പറഞ്ഞു. ജോലി പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി നിർദ്ദേശങ്ങൾ നല്കി എങ്കിലും ബന്ധപ്പെട്ടവർ മെല്ലെപ്പോക്കുസമീപനമാണ് സ്വീകരിക്കുന്നത്. ഉദ്യോഗസ്ഥരെയും, കരാറുകാരെയും വിളിച്ചു വരുത്തി റോഡ് നിർമ്മാണം പരിശോധിച്ച ശേഷമാണ് എം.എൽ.എ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നല്കിയത്.9.75 കോടി രൂപയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. റോഡ് നിർമ്മാണം സംബന്ധിച്ച് നിരവധി പരാതികളാണ് പൊതുജനങ്ങളും, മാധ്യമങ്ങളും ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. റോഡ് സന്ദർശനത്തിനെത്തിയ എം.എൽ.എയോട് ജനങ്ങൾ നേരിട്ട് പറഞ്ഞ പരാതികളും അടിയന്തിരമായി പരിഹരിക്കാൻ എം.എൽ.എ നിർദ്ദേശം നല്കി. കോന്നി താലൂക്ക് ആശുപത്രി ഭാഗത്ത് നിന്നും റിപ്പബ്ലിക്കൻ സ്കൂൾ ഭാഗത്തേക്ക് പോകുന്ന ഉപറോഡ് ഭാഗം അപകടകരമായി നിർമ്മിച്ചിരിക്കുന്നു എന്ന പരാതി ഉടൻ പരിഹരിക്കണമെന്നും…
Read More