കോന്നി മെഡിക്കൽ കോളേജ് : ഡിസംബറില്‍ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കും

  konnivartha.com:   കോന്നി മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾ 2024 ഡിസംബർ മാസത്തിൽ പൂർത്തീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കോന്നി മെഡിക്കല്‍ കോളജിന്റെ സുഗമമായ നടത്തിപ്പിന് വിശദമായ ഓപ്പറേഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും എം എൽ എ നിർദ്ദേശിച്ചു.ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളജ് ഹാളില്‍ ചേര്‍ന്ന എച്ച് ഡി എസ് യോഗത്തിലാണ് തീരുമാനമായത്. നിര്‍മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കൃതമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്താനും യോഗത്തില്‍ തീരുമാനമായി.കൃതമായ സമയക്രമം പാലിച്ച് ഏറ്റെടുത്തിരിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍മാണ കമ്പിനികളുടെ പ്രതിനിധികള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും അനുവദിച്ച 350 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ ആശുപത്രിയില്‍ നടക്കുന്നത്. രോഗികള്‍ക്കായുള്ള 200 കിടക്കകളുള്ള ആശുപത്രി ബ്ലോക്ക്, ഒപ്പറേഷന്‍…

Read More

കോന്നി മെഡിക്കൽ കോളേജ് ഡവലപ്പ്മെൻ്റ് സൊസൈറ്റി യോഗം വിളിച്ചു ചേർക്കണം. -യു ഡി എഫ് 

konnivartha.com : കോന്നി മെഡിക്കൽ കോളേജിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച മെഡിക്കൽ കോളേജ് ഡവലപ്പ്മെൻ്റ് സൊസൈറ്റിയുടെ യോഗം നാളിതുവരെ വിളിച്ചുചേർക്കാതെ ഏകപക്ഷീയമായ നടപടികളുമായി മുന്നോട്ടു പോകുന്നതിൽ യു ഡി എഫ്    കോന്നി നിയോജക മണ്ഡലം കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.   പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉപദേശക സമിതികളിൽനിർബന്ധമായും ഉൾപ്പെടുത്തി യോഗങ്ങൾ വിളിച്ചു ചേർത്തിലല്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുവാൻ UDF കോന്നി നിയോജക മണ്ഡലം കമ്മറ്റി തീരുമാനിച്ചു.UDF കോന്നിനിയോജക മണ്ഡലം ചെയർമാൻ എസ്സ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗം കെ പി സി സി  അംഗം ബാബു ജോർജ് ഉദ്ഘാടനം ചെയ്തു.   ഡി സി സി  വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ, പ്രൊഫ. ബാബു ചാക്കോ,കെ പി തോമസ്, ഹരികുമാർ പൂതംങ്കര, ശാന്തിജൻ ചൂരക്കുന്നേൽ, രാജൻ…

Read More