കോന്നിയില്‍ അതിരാത്രം: ചിതിചയനങ്ങൾ ആരംഭിച്ചു

  konnivartha.com : കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം (24- 4 -2024) യാഗക്രിയകളിലേക്കു കടന്നു. സോര്യോദയത്തിനു മുൻപ് തന്നെ യാഗം ആരംഭിച്ചു. ആദ്യം രണ്ടു മണിക്കൂറോളം നീണ്ടു നിന്ന പ്രത്യേക ഹോമ ക്രിയയായ പ്രായാണെഷ്ടിയോടെ ആരംഭിച്ചു. തുടർന്ന് മൂജവാൻ പർവ്വതത്തിൽ നിന്ന് സോമലത വാങ്ങി സുബ്രമണ്യൻ എന്ന ഋത്വിക്ക് കാളവണ്ടിയിൽ കൊണ്ടുവരുന്നു എന്ന സങ്കല്പത്തിലുള്ള സോമക്രയയും സോമ പരിവാഹനവും നടന്നു.   ആദിത്യേഷ്ടി, താനുനപ്ത്ര ചടങ്ങുകളും നടത്തി. ശേഷം പ്രവർഗ്യോപാസത് ആരംഭിച്ചു. മഹാവീരം എന്ന് പറയുന്ന കാലുള്ള ഒരു മൺപാത്രം നിലത്തു കുഴിച്ചിട്ട് അതിൽ നെയ്യ് വീഴ്ത്തി നാല് പുറവും തീയിട്ടു കത്തിച്ച് മൂന്ന് വേദ മന്ത്രങ്ങളെക്കൊണ്ട് ഏറെ നേരം ഹോമം ചെയ്യുന്ന യാഗമാണ് പ്രവർഗ്യം. നെയ്യ് നല്ലതുപോലെ കത്തി തുടങ്ങിയാൽ അതിൽ ആട്ടിൻ പാലും പശുവിൻ പാലും ഹോമിക്കുകയും…

Read More