ഗ്ലോബൽ മൊബിലിറ്റി കോൺക്ലേവ്-2025 ഇന്ന് (ഒക്ടോബർ 7 ന്) തിരുവനന്തപുരത്ത്

സുരക്ഷിത വിദേശ തൊഴിൽ കുടിയേറ്റം: നോർക്ക-PoE ഗ്ലോബൽ മൊബിലിറ്റി കോൺക്ലേവ്-2025 ഇന്ന് (ഒക്ടോബർ 7 ന്) തിരുവനന്തപുരത്ത് konnivartha.com: വിദേശ തൊഴിൽ കുടിയേറ്റ നടപടികളിൽ സുതാര്യതും സുരക്ഷിതത്വവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് കേരള പ്രവാസി കേരളീയകാര്യ വകുപ്പും (നോർക്ക) കേന്ദ്ര വിദേശകാര്യ മന്ത്രായത്തിനു കീഴിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും (തിരുവനന്തപുരം, കൊച്ചി) സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്ലോബൽ മൊബിലിറ്റി കോൺക്ലേവ് ഇന്ന് (2025-ഒക്ടോബർ 7ന്, രാവിലെ 10.30 ന്) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ ചേരുന്ന കോൺക്ലേവിൽ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, സംസ്ഥാന സർക്കാർ പ്രതിനിധികൾ, നൈപുണ്യ വികസന ഏജൻസികളിൽ നിന്നും, സംസ്ഥാനത്തെ അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജൻസികളിൽ നിന്നുമുളള പ്രതിനിധികൾ, കുടിയേറ്റ മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധർ, തുടങ്ങിയവർ സംബന്ധിക്കും. വിദേശ തൊഴിൽ റിക്രൂട്ട്‌മെന്റുകളിലെ നവീകരണം, സുരക്ഷിതത്വം, പരസ്പര സഹകരണം തുടങ്ങിയ വിവിധ വിഷയങ്ങൾ…

Read More