ജനങ്ങൾക്കു സേവനങ്ങൾ അതിവേഗം ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് : മുഖ്യമന്ത്രി പിണറായി വിജയൻ

  പാരിതോഷികങ്ങൾ കൈപ്പറ്റുന്നതു മാത്രമല്ല ഫയൽ വൈകിപ്പിക്കുന്നതും ജനങ്ങളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതും അഴിമതിയുടെ ഗണത്തിൽപ്പെടുന്നവയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിക്കുള്ള സാധ്യതകൾ പൂർണമായി ഇല്ലാതാക്കി അഴിമതിമുക്ത കേരളത്തിലേക്കു നീങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജിലൻസ് ബോധവത്കരണ വാരാചരണത്തിന്റെയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ വിവിധ നിർമിതികളുടേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്ക് അവസരം നൽകാതിരിക്കുക, അതിന്റെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുന്ന നടപടികൾ സ്വീകരിക്കുക എന്നിവയ്ക്കു പ്രാധാന്യം നൽകണമെന്നു മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് അഴിമതി സാധ്യതകൾ എങ്ങനെയാണു വരുന്നതെന്നു മനസിലാക്കാൻ വിജിലൻസ് ഉദ്യോഗസ്ഥർക്കു കഴിയണം. ഇക്കാര്യത്തിൽ കൃത്യമായ നിരീക്ഷണമുണ്ടാകണം. ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വകുപ്പ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തണം. ചിലയിടങ്ങളിൽ ഇടനിലക്കാരുണ്ടെന്നു കേൾക്കുന്നുണ്ട്. അങ്ങനെയുള്ളവരെ കണ്ടെത്താനും സർക്കാർ സംവിധാനങ്ങളിൽനിന്ന് പൂർണമായി അകറ്റി നിർത്താനുമുള്ള നടപടികൾ സ്വീകരിക്കണം. ജനങ്ങൾക്കു സേവനങ്ങൾ അതിവേഗം വേഗം ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.…

Read More