തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ തിരിച്ചറിയാൻ പേരിനൊപ്പം കൂട്ടിച്ചേർക്കലുകൾ നടത്താൻ അവസരം. ഒരേ വാർഡിൽ/ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന സമാന പേരുള്ള സ്ഥാനാർത്ഥികളെയും നാട്ടിൽ മറ്റ് പേരുകളിൽ അറിയപ്പെടുന്നവരെയും വോട്ടർമാർക്ക് തിരിച്ചറിയാൻ നാമനിർദ്ദേശ പത്രികയിൽ നൽകിയ പേരിനൊപ്പമോ പേരിന് മുന്നിലോ, പിന്നിലോ കൂട്ടിച്ചേർക്കലുകൾ നടത്താം. ഇതിനായി സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതിക്ക് (നവംബർ 23) മുൻപ് വരണാധികാരിക്ക് അപേക്ഷ സമർപ്പിക്കണം. സ്ഥാനാർത്ഥിയുടെ പേരിന് മുന്നിൽ ‘അഡ്വക്കേറ്റ്’ (അഡ്വ.), ‘ഡോക്ടർ’ (ഡോ.) തുടങ്ങിയവ ചേർക്കുന്നതിനും അപേക്ഷ നൽകാം. അപേക്ഷ അംഗീകരിച്ചാൽ വോട്ടിംഗ് യന്ത്രത്തിലെ ലേബലുകളിലും ബാലറ്റ് പേപ്പറുകളിലും കൂട്ടിച്ചേർക്കലോടുകൂടിയ പേരാകും അച്ചടിച്ചുവരിക. നാമനിർദ്ദേശ പത്രികയിൽ നൽകിയിട്ടുള്ള പേരിൽ നിന്നും പൂർണമായും വ്യത്യസ്തമായ പേര് ആവശ്യപ്പെടുകയാണെങ്കിൽ നാമനിർദ്ദേശ പത്രികയിൽ നൽകിയ പേര് നൽകുകയും പുതിയതായി ആവശ്യപ്പെട്ട പേര് ബ്രാക്കറ്റിൽ നൽകുകയും വേണം.
Read Moreടാഗ്: തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന തുക
തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ചു
തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. വേതനം കുറയ്ക്കാതെ അവധി നൽകാനാണ് ഉത്തരവ്. സ്വകാര്യ വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളുടെ അടിസ്ഥാനത്തിൽ അവധി അനുവദിച്ചിരിക്കുന്നത്. ഡിസംബർ എട്ടാം തിയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലേയും ഡിസംബർ പത്തിന് കോട്ടയം എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലേയും ഡിസംബർ 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുള്ളവർക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്‌റ്റേഷനിൽ പോയി വോട്ടു ചെയ്യാൻ പ്രത്യേക അനുമതി നൽകാമെന്നും ഉത്തരവിൽ പറയുന്നു. അവധി നൽകാത്തത് പിഴ ഈടാക്കാവുന്ന കുറ്റമാണ്.
Read Moreതദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും
തദ്ദേശ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും പൊതു അവബോധത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധപ്പെടുത്തി. ഇത് ആധികാരിക രേഖയായി കണക്കാക്കാതെ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് യോഗ്യതകളും അയോഗ്യതകളും തീരുമാനിക്കുന്നത് അതാത് വരണാധികാരികളുടെ ചുമതലയാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. തദ്ദേശ സ്ഥാപനത്തിൽ മത്സരിക്കുന്ന ഒരാൾക്ക് ആ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേരുണ്ടായിരിക്കുകയും നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന തിയതിയിൽ 21 വയസ്സ് പൂർത്തിയായിരിക്കുകയും വേണം. ഒരു വാർഡിലെ സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്നയാൾ അതേ വാർഡിലെ വോട്ടർ പട്ടികയിൽ തന്നെ പേരുള്ള ആളായിരിക്കണം. സംവരണ സീറ്റിൽ മത്സരിക്കുന്നയാൾ ആ സംവരണ വിഭാഗത്തിൽപ്പെട്ട ആളായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ വില്ലേജ് ഓഫീസറിൽ നിന്നുള്ള ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കണം. സംസ്ഥാന സർക്കാരിന്റേയോ കേന്ദ്ര സർക്കാരിന്റേയോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയോ അവ നിയന്ത്രിക്കുന്ന കോർപ്പറേഷനുകളിലേയോ…
Read Moreതദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന തുക
തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി ഡിസംബർ 8, 10, 14 തീയതികളിൽ നടത്താൻ ആണ് തീരുമാനം . ക്രിസ്മസിന് മുമ്പ് പുതിയ ഭരണ സമിതികൾ സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുന്നതിന് നടപടിയുണ്ടാകും. ഗ്രാമ പഞ്ചായത്തിലെ സ്ഥാനാർത്ഥികൾ 1000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലേത് 2000 രൂപയും ജില്ലാ പഞ്ചായത്ത് കോർപ്പറേഷനുകളിലേയ്ക്ക് 3000 രൂപയുമാണ് നിക്ഷേപമായി കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളിലുള്ളവർക്ക് പകുതി തുക മാത്രം. ഗ്രാമപഞ്ചായത്തുകളിൽ സ്ഥാനാർത്ഥികൾക്ക് 25,000 രൂപയും ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റികളിൽ 75,000 രൂപയും ജില്ലാ പഞ്ചായത്ത് കോർപ്പറേഷനുകളിൽ 1,50,000 രൂപയുമാണ് പരമാവധി ചെലവഴിക്കാവുന്നത്.
Read More