തെരുവുനായ പ്രശ്നം: വാക്സിനേഷന്‍ ഉള്‍പ്പെടെ സമയബന്ധിതമായി പൂര്‍ത്തിയാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

  konnivartha.com : പത്തനംതിട്ട ജില്ലയില്‍ തെരുവു നായ ഭീഷണിയെ നേരിടാന്‍ വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായ സമയത്തിനുള്ളില്‍ ചെയ്ത് തീര്‍ക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. തെരുവ് നായ ശല്യം പരിഹരിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ ആസൂത്രണസമിതിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ വാക്സിനേഷന്‍ യജ്ഞം ആരംഭിച്ചതായി യോഗം വിലയിരുത്തി. ലൈസന്‍സില്ലാതെ നായ്ക്കളെ വീടുകളില്‍ വളര്‍ത്തുന്നത് നിയമ വിരുദ്ധ പ്രവര്‍ത്തനമായി കണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നടപടിയെടുക്കും. എബിസി കേന്ദ്രം, അഭയകേന്ദ്രം നിര്‍മാണം, നായ പിടുത്തത്തിന് പരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രത്യേക പദ്ധതി ഉടന്‍ തയാറാക്കണം. എല്ലാ ബ്ലോക്കുകളിലും എബിസി കേന്ദ്രങ്ങള്‍ നിര്‍മിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഒഴിഞ്ഞു കിടക്കുന്ന പൊതുസ്ഥലങ്ങള്‍ കണ്ടെത്തി പഞ്ചായത്തുകളില്‍ അഭയ…

Read More