പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സഹോദരനും അമ്മാവനും ഉൾപ്പടെ നാലുപേർ അറസ്റ്റിൽ. പത്തനംതിട്ട കോയിപ്പുറത്താണ് സംഭവം. പത്താംക്ലാസ് വിദ്യാർഥിനി ഒരുവർഷത്തിലധികം പീഡനത്തിന് ഇരയായെന്ന് പൊലീസ് പറഞ്ഞു. കേസിൽ 5 പേരാണ് ആകെ പ്രതികൾ. ഒരു പ്രതി ഒളിവിലാണെന്നും ഇയാൾ പെൺകുട്ടിയുടെ അമ്മയുടെ കാമുകനാണെന്നും പൊലീസ് പറഞ്ഞു. പതിനേഴുകാരനായ സഹോദരനെയും അമ്മാവനെയും കുടാതെ പ്രതികളിൽ രണ്ടുപേർ പെൺകുട്ടിയുടെ സുഹൃത്തുക്കളാണ്. ചൈൽഡ് ലൈൻ മുഖേനെയാണ് പൊലീസിന് പരാതി ലഭിച്ചത്. രണ്ട് സുഹൃത്തുക്കൾ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരോട് പറഞ്ഞത്. തുടർന്ന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പെൺകുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന് കണ്ടെത്തുകയും ചെയ്തു. വനിതാ പൊലീസിന്റെ സാന്നിധ്യത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തിയ ഘട്ടത്തിലാണ് അമ്മയുടെ സഹോദരനും സഹോദരനടക്കം ലൈംഗികമായി പീഡിപ്പിച്ച കാര്യം പെൺകുട്ടി പറയുന്നത്. തുടർന്ന് മറ്റൊരു കേസുകൂടി രജിസ്റ്റർ…
Read More