പത്തനംതിട്ട ജില്ലയിലുടനീളം പോലീസിനെ വിന്യസിച്ചു:പോലീസ് നടപടി ശക്തം: വ്യാപകമായ അറസ്റ്റ്

പത്തനംതിട്ട ജില്ലയിലുടനീളം പോലീസിനെ വിന്യസിച്ചു:പോലീസ് നടപടി ശക്തം: വ്യാപകമായ അറസ്റ്റ് നിയമ ലംഘനം കണ്ടാല്‍  ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ 04682 222600 ഫോണ്‍ നമ്പരിലേക്ക് ബന്ധപ്പെടാം KONNIVARTHA.COM : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ ജില്ലയിലുടനീളം പോലീസിനെ വിന്യസിച്ചു. പോലീസ് സബ് ഡിവിഷന്‍ തലങ്ങളില്‍ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് പോലീസിന്റെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം.   അഞ്ച് പോലീസ് സബ് ഡിവിഷനുകളിലായി അഞ്ച് ഡി.വൈ.എസ്.പിമാര്‍ മേല്‍നോട്ടം വഹിക്കും. എല്ലാ പോലീസ് സ്റ്റേഷനുകളിലും എസ്.എച്ച്.ഒ മാരുടെ നേതൃത്ത്വത്തിലുള്ള മൊബൈല്‍ പട്രോളിങ്ങിന് പുറമെ എസ്.ഐമാരെയോ എ.എസ്.ഐമാരെയോ പട്രോളിങ്ങിന് നിയോഗിച്ചിട്ടുണ്ട് കൂടാതെ 32 ബൈക്ക് പട്രോളിങ് സംഘവും നിരത്തില്‍ മുഴുവന്‍ സമയവും ഉണ്ടാവും. സ്റ്റേഷന്‍ മൊബൈലുകള്‍, ട്രാഫിക് യൂണിറ്റ് വാഹനങ്ങള്‍, ഹൈവേ വാഹനങ്ങള്‍ എന്നിവ പട്രോളിംഗ് നടത്തും. മൊബൈല്‍, ബൈക്ക്, ഫുട്ട് പട്രോളിങ് സംഘങ്ങളിലും പോലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.   ജില്ലയിലാകെ…

Read More