പത്തനംതിട്ട ജില്ലാപഞ്ചായത്തിൽ പുതുതായി രൂപംകൊണ്ട ഡിവിഷനാണ് കലഞ്ഞൂർ. പഴയ കോന്നിയുടെയും കൊടുമണ്ണിന്റെയും ഭാഗങ്ങളായിരുന്ന വാർഡുകളാണ് കലഞ്ഞൂരിലുള്ളത്. വനിതാ സംവരണമാണ് . കലഞ്ഞൂർ പഞ്ചായത്തിലെ 16 വാർഡുകൾ, ഏനാദിമംഗലം പഞ്ചായത്തിലെ 16 വാർഡുകൾ, ഏഴംകുളം ഗ്രാമപ്പഞ്ചായത്തിലെ പത്ത് വാർഡുകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.എൽഡിഎഫിൽനിന്ന് യുഡിഎഫിലേക്ക് എത്തിയ ഏനാദിമംഗലം ഗ്രാമപഞ്ചായത്തംഗമായിരുന്ന ലക്ഷ്മി ജി.നായരെയാണ് യുഡിഫ് സ്ഥാനാർഥി.ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവിയില്‍ ഇരുന്ന ബീന പ്രഭയാണ് എൽഡിഎഫ് സ്ഥാനാർഥി.ബിജെപി കോന്നി മണ്ഡലം വൈസ് പ്രസിഡന്റായിട്ടുള്ള സൂര്യ രാജേഷാണ് എൻഡിഎ സ്ഥാനാർഥി. പുതിയ കലഞ്ഞൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മൂന്നു മുന്നണികളും സജീവമായി രംഗത്ത് ഉണ്ട് .സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ഇല്ല .
Read Moreടാഗ്: പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ ഡിവിഷനുകള്‍ നിര്‍ണ്ണായകം
പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മത്സരരംഗത്തുള്ളത് 54 പേര്
തദ്ദേശ പൊതുതിരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മത്സരരംഗത്തുള്ളത് 54 പേര് konnivartha.com; തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മത്സരരംഗത്തുള്ളത് 54 സ്ഥാനാര്‍ഥികള്‍. ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളിലേക്ക് മത്സരിക്കുന്നതിനായി 124 പത്രികയാണ് സമര്‍പ്പിച്ചത്. സൂക്ഷ്മ പരിശോധനയില്‍ 14 പത്രിക നിരസിച്ചു. 3 പേര് പത്രിക പിന്‍വലിച്ചതോടെ അന്തിമ പട്ടികയില്‍ 54 സ്ഥാനാര്‍ഥികളായി. ജില്ലാ പഞ്ചായത്തിലേക്ക് കൂടുതല്‍ പേര് മത്സരിക്കുന്നത് കൊടുമണ്‍ ഡിവിഷനില്‍. 5 സ്ഥാനാര്‍ഥികളാണുള്ളത്. കോന്നിയില്‍ നാല് സ്ഥാനാര്‍ഥികളാണുള്ളത്. പുളിക്കീഴ്, ആനിക്കാട്, കോയിപ്രം, മല്ലപ്പള്ളി, അങ്ങാടി, റാന്നി, ചിറ്റാര്‍, മലയാലപ്പുഴ, പ്രമാടം, കലഞ്ഞൂര്‍, ഏനാത്ത്, പള്ളിക്കല്‍,കുളനട, ഇലന്തൂര്‍, കോഴഞ്ചേരി ഡിവിഷനുകളിലേക്ക് മൂന്നുപേര്‍ വീതമാണ് മത്സരരംഗത്തുള്ളത്.
Read Moreപത്തനംതിട്ട ജില്ലാ പഞ്ചായത്തിന് ആര്‍ദ്ര കേരളം പുരസ്കാരം
ആരോഗ്യ അനുബന്ധ മേഖലകളില്‍ നടത്തിയ മികവുറ്റ പ്രവര്‍ത്തനത്തിന് പത്തനംതിട്ട ജില്ല പഞ്ചായത്തിന് ആര്‍ദ്ര കേരളം പുരസ്കാരം. തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുരസ്കാരം വിതരണം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികളിലെ പ്രവര്‍ത്തന മികവ്, കുന്നന്താനത്ത് സംസ്ഥാനത്ത് ആദ്യമായി പൊതുമേഖലയില്‍ ഒരുക്കിയ പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണ പ്ലാന്റ്, ഹരിത കര്‍മ സേനയ്ക്ക് ഇലക്ട്രിക്ക് ഓട്ടോ നല്കല്, സ്കൂളുകളില്‍ സാനിറ്ററി നാപ്കിന് വെയിന്റിങ് മെഷീന്, വാട്ടര്‍ പ്യൂരിഫയര്‍, ഷീ ടോയ്ലറ്റ്, പൊതുജനാരോഗ്യ സംരക്ഷണത്തിന് ആരംഭിച്ച ഓപ്പണ്‍ ജിം, ബഡ്സ് സ്കൂളുകളിലെ കുട്ടികളുടെ പഠനത്തിനും തൊഴില്‍ പരിശീലനത്തിനായുള്ള പദ്ധതികള്‍, വയോജന രംഗത്ത് നടപ്പാക്കിയ വീല്‍സ് ഓണ്‍ മീല്‍സ് എന്നിവയാണ് പുരസ്കാര നേട്ടത്തിന് അര്‍ഹമാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
Read Moreപത്തനംതിട്ട ജില്ലാ പഞ്ചായത്ത്: സംവരണ വാര്‍ഡുകളായി
konnivartha.com; തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ സംവരണ വാര്‍ഡുകളെ നറുക്കെടുപ്പിലൂടെ കണ്ടെത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് സംവരണ വാര്‍ഡുകളെ നറുക്കെടുത്തു. സ്ത്രീ സംവരണ വാര്‍ഡുകള്‍: 2- കോയിപ്രം, 6- റാന്നി, 8- മലയാലപ്പുഴ, 10- പ്രമാടം, 12- കലഞ്ഞൂര്‍, 13- ഏനാത്ത്, 14- പള്ളിക്കല്‍, 16- ഇലന്തൂര്‍ പട്ടികജാതി സ്ത്രീ സംവരണം: 15- കുളനട പട്ടികജാതി സംവരണം: 7- ചിറ്റാര്‍
Read Moreപത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി രാജി പി രാജപ്പന് അധികാരമേറ്റു
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 15-ാമത് പ്രസിഡന്റായി രാജി പി രാജപ്പന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആനിക്കാട് ഡിവിഷന് മെമ്പറായ രാജി പി രാജപ്പന് ജില്ലയില്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ള ആദ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. ഉപവരണാധികാരിയായ അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജി സുരേഷ് ബാബു സത്യവാചകം ചൊല്ലിക്കൊടുത്തു.ഈ ഭരണസമിതി അധികാരമേറ്റ ആദ്യ ഘട്ടത്തില്‍ വൈസ് പ്രസിഡന്റായിരുന്നു. മുന്‍ധാരണ പ്രകാരം കാലാവധി പൂര്‍ത്തിയാക്കിയ അഡ്വ. ഓമല്ലൂര്‍ ശങ്കരന് പ്രസിഡന്റ് സ്ഥാനം രാജി വെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന ബൃഹത്തായ പദ്ധതികളുടെ പൂര്‍ത്തികരണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റ രാജി പി രാജപ്പന് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍, മുന്‍ പ്രസിഡന്റ് അഡ്വ.…
Read Moreപത്തനംതിട്ട ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വീഡിയോ കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന് നിര്‍വഹിച്ചു. പരിശീലനക്ലാസുകളും വീഡിയോ കോണ്‍ഫറന്‍സുകളും നടത്തുന്നതിന് 50 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഹാള്‍ 55 ലക്ഷം രൂപാ ചെലവഴിച്ചാണ് നിര്‍മിച്ചിട്ടുള്ളത്. യോഗത്തില്‍ വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എ. എസ്.നൈസാം, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreപത്തനംതിട്ട ജില്ലാ പഞ്ചായത്ത് ബജറ്റ് :സമ്പൂര്‍ണ ശുചിത്വത്തിനും കാര്‍ഷിക മേഖലയ്ക്കും മുന്‍തൂക്കം
ജില്ലാ പഞ്ചായത്തിന്റെ 2022-23 ലെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് സാറാ തോമസ് അവതരിപ്പിച്ചു. 237.94 കോടി രൂപ വരവും 224.73 കോടി രൂപ ചിലവും 13.21 കോടി രൂപ മിച്ചവും കാണിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കാന്‍ വേണ്ടി ‘നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല’ എന്ന പേരില്‍ നടപ്പാക്കുന്ന പ്രോജക്ടിന് നാലു കോടി രൂപ വകയിരുത്തി. ഇതിന്റെ ഭാഗമായി കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണ പ്ലാന്റിന്റെ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ക്ക് ധാരണാപത്രം ഒപ്പിട്ടുണ്ട്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കാര്‍ഷികമേഖലയില്‍ 9.55 കോടി രൂപ വകയിരുത്തി. ജില്ലയില്‍ അസ്തമിച്ചു പോയ കരിമ്പ് കൃഷി പുനരാരംഭിക്കാന്‍ ശര്‍ക്കര ഉത്പാദനം നടത്താനും പുതിയ പദ്ധതി നടപ്പാക്കും. നെല്‍കൃഷി വികസനം, തരിശുനില കൃഷി പ്രോത്സാഹനം,…
Read Moreപത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സാറാ തോമസ് തിരഞ്ഞെടുക്കപ്പെട്ടു
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി എല്‍ഡിഎഫിലെ കോഴഞ്ചേരി ഡിവിഷന് പ്രതിനിധി സാറാ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ സാറാ തോമസിന് പതിനൊന്ന് വോട്ടും യുഡിഎഫിലെ ജെസി അലക്സിന് നാല് വോട്ടും ലഭിച്ചു. പതിനാറ് അംഗങ്ങളുള്ള ഭരണസമിതിയില്‍ പതിനഞ്ച് പേര് ഹാജരായിരുന്നു. വരണാധികാരി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്കി. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന് നിയുക്ത വൈസ് പ്രസിഡന്റിന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആര്. മുരളീധരന് നായര്‍, ഡിഎംഒ(ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി, ജില്ലാ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreപത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ത്രിദിന പരിശീലനം ആരംഭിച്ചു
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക് പൊതുഭരണത്തില്‍ ത്രിദിന പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ആരംഭിച്ചു. വൈസ് പ്രസിഡന്റ് രാജി പി.രാജപ്പന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ ആര്.അജയകുമാര്‍, ജിജി മാത്യൂ, ലേഖാ സുരേഷ്, ബീനാ പ്രഭാ, പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് എന്‍.നന്ദകുമാര്‍, കില സെന്റര്‍ കോര്‍ഡിനേറ്റര്‍ ഷാന്‍ രമേശ് ഗോപന്, ജില്ലാ പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. സെപ്റ്റംബര്‍ 30 വരെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്റെ (കില) ആഭിമുഖ്യത്തിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ചട്ടങ്ങള്‍, നിയമങ്ങള്‍, ചുമതലകള്‍, ഉത്തരവാദിത്തങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ അറിവും കാര്യശേഷിയും വര്‍ധിപ്പിക്കുന്നതടോപ്പം പഞ്ചായത്ത്രാജ് സംവിധാനം, ഉദ്യോഗസ്ഥ ജനപ്രതിനിധി സംവിധാനം, യോഗ നടപടിക്രമങ്ങള്‍, മീറ്റിംഗ് മാനേജ്മെന്റ്, ധനമാനേജ്മെന്റ്, പുത്തന്‍ വികസന പ്രശ്നങ്ങള്‍, പരിഹാര സാധ്യതകള്‍,…
Read Moreപത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. വരണാധികാരി എഡിഎം അലക്സ് പി. തോമസിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരും അംഗങ്ങളും ചുവടെ. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി – ചെയര്‍പേഴ്സണ്‍ രാജി.പി.രാജപ്പന്(ആനിക്കാട് ഡിവിഷന്). അംഗങ്ങള്‍ – സാറാ ടീച്ചര്‍(കോഴഞ്ചേരി), അന്നമ്മ പി.ജോസഫ്(ഡാലിയ സുരേഷ് തോമസ്) (പുളിക്കീഴ്) വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി:- ചെയര്‍പേഴ്സണ്‍ ബീനാ പ്രഭ (കൊടുമണ്‍). അംഗങ്ങള്‍ – ജോര്‍ജ് എബ്രഹാം ഇലഞ്ഞിക്കല്‍(റാന്നി), അജോമോന്‍(കോന്നി) പൊതുമരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍- ലേഖ സുരേഷ്(ചിറ്റാര്‍). അംഗങ്ങള്‍ – ജിജോ മോഡി(മലയാലപ്പുഴ), റോബിന് പീറ്റര്‍(പ്രമാടം) ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് – ആര്.അജയകുമാര്‍(കുളനട). അംഗങ്ങള്‍ – സി. കൃഷ്ണകുമാര്‍(ഏനാത്ത്), സി.കെ.ലതാകുമാരി(മല്ലപ്പള്ളി) ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് – ജിജി മാത്യു(കോയിപ്രം). അംഗങ്ങള്‍ –…
Read More