പത്തനംതിട്ട നഗരസഭയിലെ 9-ാം വാര്‍ഡില്‍ “മാലിന്യ കൂമ്പാരം പൂന്തോട്ടമായി” കോന്നി വാര്‍ത്ത ഡോട്ട് കോം :പത്തനംതിട്ട നഗരസഭയിലെ 9-ാം വാർഡില്‍ വെട്ടിപ്രം റോഡിൽ വർഷങ്ങളായി മാലിന്യം വലിച്ചെറിഞ്ഞു കൊണ്ടിരുന്ന സ്ഥലം ഇന്ന് പൂന്തോട്ടമായി. മാലിന്യരഹിത തെരുവോര പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ:റ്റി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ ഹരിത കർമ്മ പദ്ധതിക്ക് നേതൃത്വം നൽകുന്ന ക്രിസ് ഗ്ലോബൽ ഡയറക്ടർ ക്രിസ്റ്റഫറിന്റെ നേതൃത്വത്തിലാണ് പൂന്തോട്ടത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്. പൂന്തോട്ട പരിപാലനം യുവജന സംഘടനയായ പ്രദേശത്തെഡി വൈ എഫ് ഐയും, പ്രദേശവാസികളും എറ്റെടുക്കും. വാർഡ് കൗൺസിലർ ആർ സാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ.ഷമീർ.എസ്,എൽഡിഎഫ് പാർലമെൻററി പാർട്ടി സെക്രട്ടറി.പി കെ അനീഷ്, ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ശ്രീ.ആർ. രാജേഷ്,ഹെൽത്ത് ഇൻസ്പെക്ടർബിനു ജോർജ്,സി പി ഐ എം നോർത്ത്…
Read More