konnivartha.com/ ന്യുയോർക്ക്: ഫോമായുടെ ഓഡിറ്റർ അടക്കം വിവിധ സ്ഥാനങ്ങളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പി.ടി. തോമസ് എംപയർ റീജിയൻ ആർ.വി.പി. ആയി മത്സരിക്കുന്നു ഫോമായുടെ പ്രധാനപ്പെട്ട റീജിയനുകളിലൊന്നായ എംപയർ റീജിയനിൽ പുതിയ കർമ്മപരിപാടികൾ ആവിഷ്കരിക്കാൻ ശ്രമിക്കുമെന്ന് പി.ടി. തോമസ് പറഞ്ഞു. ഒട്ടേറെ നല്ല കാര്യങ്ങൾ ഫോമാ ചെയ്യുന്നു. അവ ശക്തിപ്പെടുത്തും. ചാരിറ്റി രംഗത്തും മികച്ച പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നു. പത്തനംതിട്ട ജില്ലയിലെ കീക്കൊഴൂർ സ്വദേശിയായ പിടി. തോമസ് മാർത്തോമാ യുവജനസഖ്യത്തിലും അഖില കേരള ബാലജനസഖ്യത്തിലും സജീവമായിരുന്നു . മീററ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്‌ളീഷ് സാഹിത്യത്തിലും പൊളിറ്റിക്കൽ സയൻസിലും മാസ്റ്റേഴ്സ് ബിരുദം നേടി. പതിനേഴാം വയസിൽ ഇന്ത്യൻ എയർ ഫോഴ്‌സിൽ ചേർന്നു, ഒമ്പതുവർഷം അവിടെ ജോലി ചെയ്തു. പിന്നീടാണ് അമേരിക്കയിലേക്കുള്ള യാത്ര. ഡൽഹിയിൽ മാർത്തോമ്മാ സഭയുടെ ബോംബെ ഡൽഹി ഭദ്രാസനത്തിന്റെ നോർത്തേൺ സോൺ ട്രഷററായും പ്രവർത്തിച്ചു. 1983 ൽ അമേരിക്കയിലെത്തിയശേഷവും പഠനം…
Read More