കോന്നി വാര്‍ത്ത ഡോട്ട് കോം : പൊതുജനങ്ങളുമായി ജില്ലാ പോലീസ് മേധാവിമാര്‍ ഇനിമുതല്‍ വീഡിയോ പ്ലാറ്റ്ഫോമിലും വീഡിയോ കോളിലൂടെയും സംസാരിക്കും. വ്യക്തിപരമായി സംവദിക്കുന്നതിലൂടെ പ്രശ്നങ്ങളും ആവലാതികളും പൊതുജനങ്ങള്‍ക്ക് അവതരിപ്പിക്കാം. ‘ദൃഷ്ടി’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വാട്സാപ്പിലൂടെ വീഡിയോ കോള്‍ ചെയ്ത് ആളുകള്‍ക്ക് ജില്ലാ പോലീസ് മേധാവിയോട് സംസാരിക്കാം. അതുവഴി, പ്രശ്നങ്ങളും ആവലാതികളും പരാതികളായി പറയാനും പരിഹാരം വേഗത്തില്‍ കാണാനും സാധിക്കും വിധമാണ് സംസ്ഥാനമൊട്ടാകെ പദ്ധതി രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി അറിയിച്ചു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാലും അഞ്ചിനും ഇടയില്‍ ഇത്തരത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രശ്നങ്ങള്‍ അവതരിപ്പിക്കാം. 9497908554 എന്ന നമ്പരിലേക്ക് വീഡിയോ കോള്‍ ചെയ്ത് ജനങ്ങള്‍ക്ക് സംസാരിക്കാം. തുടര്‍ന്ന് ഇത്തരം പ്രശ്നങ്ങള്‍ക്കും ആവലാതികള്‍ക്കും ശരിയായ നടപടി വേഗം സ്വീകരിക്കാന്‍ സാധിക്കും. നേരിട്ട് ജില്ലാ പോലീസ് മേധാവിയുമായി…
Read More