ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാനെതിരെ കേസെടുത്തു ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മുൻ സാംസ്കാരിക വകുപ്പ് മന്ത്രിയും എം എൽ എയുമായ സജി ചെറിയാനെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ട കീഴ് വായ്പ്പൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ദേശീയ മൂല്യങ്ങളെ അധിഷേപിച്ചാൽ ചുമത്തുന്ന വകുപ്പുകൾ പ്രകാരം ആണ് കേസ് എടുത്തത്. ഭരണഘടനയെ അവഹേളിക്കുന്ന നിലയിൽ മല്ലപ്പള്ളിയിൽ വെച്ചു പ്രസംഗം നടത്തിയ സജി ചെറിയാൻ രൂക്ഷ വിമർശങ്ങൾക്ക് ഒടുവിൽ മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നു. തിരുവല്ല കോടതി നിർദ്ദേശ പ്രകാരമാണ് ഇപ്പോൾ പോലീസ് എഫ് ഐ ആർ ഇട്ടത്.
Read More