മലപ്പുറം പോലീസിൽ വൻ അഴിച്ചു പണി.മലപ്പുറം എസ്പി എസ് ശശിധരനെ സ്ഥലംമാറ്റി. ജില്ലയിലെ എട്ട് ഡി.വൈ.എസ്.പിമാർ ഉൾപ്പെടെ 16 ഡി.വൈ.എസ്.പിമാരെ സ്ഥലം മാറ്റി ഉത്തരവ് പുറപ്പെടുവിച്ചു. മലപ്പുറം ജില്ലയിലെ എട്ട് ഡി.വൈ.എസ്.പിമാരെ ഒറ്റയടിയ്ക്ക് മാറ്റി . പരാതിക്കാരിയോട് ദുരുദ്ദേശപരമായി പെരുമാറിയതിന് പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. എം.വി. മണികണ്ഠനെ സസ്പെൻഡ് ചെയ്തു.താനൂർ ഡി.വൈ.എസ്.പി. വി.വി. ബെന്നിയെയും സ്ഥലം മാറ്റി . പ്രേംജിത്ത് (ഡി.വൈ.എസ്.പി. മലപ്പുറം) സാജു കെ എബ്രഹാം (ഡി.വൈ.എസ്.പി. പെരിന്തൽമണ്ണ) ബൈജു കെ.എം. (തിരൂർ ഡി.വൈ. എസ്.പി.) ഷിബു പി (കൊണ്ടോട്ടി ഡി.വൈ.എസ്.പി.സന്തോഷ് പി.കെ. (നിലമ്പൂർ ഡി.വൈ.എസ്.പി.) അബ്ദുൾ ബഷീർ (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് മലപ്പുറം) മൂസ വല്ലോക്കാടൻ (മലപ്പുറം സ്പെഷ്യൽ ബ്രാഞ്ച്) എന്നിവരെ ആണ് മലപ്പുറം ജില്ലയില്‍ നിന്നും സ്ഥലം മാറ്റിയത് . മലപ്പുറത്ത് പോലീസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി.…
Read More