മലയാലപ്പുഴ ഗവ എൽ പി സ്കൂൾ നിർമാണം ഉടൻ ആരംഭിക്കും : കോന്നി എം എല്‍ എ

  konnivartha.com : മലയാലപ്പുഴ ഗവ എൽ പി സ്കൂൾ നിർമാണം ഉടൻ ആരംഭിക്കുമെന്നു സ്കൂളിൽ സന്ദർശനം നടത്തിയ ശേഷം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുവദിച്ച ഒരു കോടി ഇരുപതു ലക്ഷം രൂപ വിനിയോഗിച്ചുള്ള നിർമാണ പ്രവർത്തികളാണ് ആരംഭിക്കുക. 2500 ചതുരശ്ര അടിയിൽ 3 സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ കോൺഫറൻസ് ഹാൾ , ലൈബ്രറി, ശുചി മുറി, ചുറ്റുമതിൽ, കവാടം,ഓപ്പൺ എയർ ഓഡിറ്റോറിയം എന്നിവ നിർമ്മിക്കും.നിലവിലുള്ള കെട്ടിടത്തിന്റെ മുകളിലാണ് പുതിയ നിർമാണം നടക്കുക. എം എൽ എ യോടൊപ്പം മലയാലപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ് ഷീല കുമാരി ചാങ്ങയിൽ, ബ്ലോക്ക് പഞ്ചായത്തംഗം സുജാത അനിൽ,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ ഷാജി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ് ബിജു, പഞ്ചായത്തംഗം എൻ വളർമതി, പഞ്ചായത്ത് സെക്രട്ടറി…

Read More