നിയമസഭാ തെരഞ്ഞെടുപ്പ്: ഭക്ഷണ വിതരണത്തിന് സജ്ജീകരണങ്ങളുമായി കുടുംബശ്രീ നിയമസഭാ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷണ വിതരണത്തിന് സംവിധാനം കുടുംബശ്രീ ഒരുക്കും. പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഭക്ഷണ വിതരണത്തിന് കുടുംബശ്രീ യൂണിറ്റുകളെ കണ്ടെത്തുകയും ഭക്ഷണത്തിന് വില നിശ്ചയിക്കുകയും ചെയ്തതായി കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. 1077 പോളിംഗ് സ്റ്റേഷനുകളിലേക്കായി ആറായിരത്തി അഞ്ഞൂറോളം ഉദ്യോഗസ്ഥര്‍ക്കാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി. ഇവര്‍ക്കായി വിതരണ കേന്ദ്രങ്ങളില്‍ പണം നല്‍കി വാങ്ങാവുന്ന കൗണ്ടറുകളാണ് കുടുംബശ്രീ യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്. ഏപ്രില്‍ 5, 6 തീയതികളില്‍ പ്രഭാത ഭക്ഷണം, ഉച്ചയൂണ്, രാത്രി ഭക്ഷണം എന്നിവ ആവശ്യാനുസരണം തയ്യാറാക്കി നല്‍കുന്നതിന് യൂണിറ്റുകള്‍ സജ്ജമാണ്. ഇതോടൊപ്പം ചായയും സ്‌നാക്കുകളും മറ്റു പാനീയങ്ങളും ലഭ്യമാക്കും. പ്രഭാത ഭക്ഷണത്തിന് 40 രൂപ, ഉച്ചയൂണ്- 50 രൂപ. സ്വീപ് ബോധവത്കരണം; മിട്ടു യാത്ര തുടങ്ങി നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സ്വീപ്…
Read More