റാന്നി പുതിയ പാലത്തിന്റെ 19 (എ) നോട്ടിഫിക്കേഷന്‍ രണ്ട് മാസത്തിനകം ഇറക്കാനാകുമെന്ന് കെആര്‍എഫ്ബി അധികൃതര്‍ അറിയിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത പൊതുമരാമത്ത് വകുപ്പ് യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വസ്തു ഏറ്റെടുക്കല്‍ നടപടികളില്‍ കുരുങ്ങി റാന്നി വലിയ പാലത്തിന്റെ നിര്‍മ്മാണം രണ്ടുവര്‍ഷത്തോളമായി മുടങ്ങി കിടക്കുകയാണ്. റാന്നി വില്ലേജില്‍ ബ്ലോക്ക്പടി മുതല്‍ രാമപുരം വരെയും മറുകരയില്‍ അങ്ങാടി വില്ലേജിലെ ഉപാസനക്കടവ് മുതല്‍ പേട്ട ജംഗ്ഷന് വരെയുമുള്ള വസ്തുക്കള്‍ ഏറ്റെടുക്കുന്നതിനുള്ള റവന്യൂ നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി റവന്യൂ വകുപ്പ് 11(1) നോട്ടിഫിക്കേഷന്‍ നേരത്തെ ഇറങ്ങിയിരുന്നു. റവന്യൂ അധികൃതര്‍ റോഡിന് ആവശ്യമായ വസ്തു അളന്ന് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് 19 (എ) നോട്ടിഫിക്കേഷന്‍ ഇറക്കുന്നത്. 19 (എ) നോട്ടിഫിക്കേഷന്‍ ഇറക്കിയാല്‍ അഡ്വാന്‍സ് പൊസഷന്‍ വാങ്ങി വസ്തു ഉടമകളുടെ അനുമതിയോടെ സ്ഥലം ഏറ്റെടുത്ത് നിര്‍മ്മാണം ആരംഭിക്കാനാകും. നിര്‍മ്മാണത്തിനോടൊപ്പം തന്നെ റവന്യൂ നടപടികളിലൂടെ…
Read More