റാന്നി പുതിയ പാലം: സ്ഥലം ഏറ്റെടുക്കുന്നതിന് വിജ്ഞാപനമായി

  റാന്നി പുതിയപാലം നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള ഇലവണ്‍ വണ്‍ നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങിയതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. 2013 ലെ നോട്ടിഫിക്കേഷന്‍ പ്രകാരം അപ്രോച്ച് റോഡിനായി സ്ഥലം ഉടമകളുടെ പക്കല്‍ നിന്നും സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ ഡെപ്യൂട്ടി കളക്ടര്‍ എല്‍എയെ ചുമതലപ്പെടുത്തി. റാന്നി വില്ലേജില്‍ 132 ഉം അങ്ങാടിയില്‍ 20 ഉം വസ്തു ഉടമകളില്‍ നിന്നാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയ്ക്ക് സമാന്തരമായി പമ്പാനദിക്ക് കുറുകെ പെരുമ്പുഴ ഉപാസന കടവുകളെ ബന്ധിപ്പിച്ചു കൊണ്ടാണ് പുതിയ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 26 കോടി രൂപയായിരുന്നു പാലം നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. എന്നാല്‍, ഇരുകരകളിലുമുള്ള അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കല്‍ വൈകിയതോടെ പാലം നിര്‍മാണം ഇടയ്ക്കുവച്ച് മുടങ്ങി.   സ്ഥലം ഏറ്റെടുത്ത് അപ്രോച്ച് റോഡ് നിര്‍മിച്ചു വേണം പാലത്തിന്റെ ബാക്കി നിര്‍മാണ പ്രവൃത്തികള്‍…

Read More