ലോക്‌സഭാ തെരഞ്ഞെടുപ്പ് : നാലാം ഘട്ടത്തിൽ 1717 സ്ഥാനാർത്ഥികൾ മത്സരിക്കും

  2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടത്തിൽ മത്സരിക്കാൻ 10 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1717 സ്ഥാനാർത്ഥികൾ. 96 പാർലമെൻ്റ് മണ്ഡലങ്ങളിലായി മൊത്തം 4264 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 ഏപ്രിൽ 25 ആയിരുന്നു. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, 1970 നാമനിർദ്ദേശങ്ങൾ സാധുവാണെന്ന് കണ്ടെത്തി. നാലാം ഘട്ടത്തിൽ, തെലങ്കാനയിലെ 17 പാർലമെൻ്റ് മണ്ഡലങ്ങളിൽ നിന്ന് 1488 നാമനിർദ്ദേശ പത്രികകളും ആന്ധ്രാപ്രദേശിലെ 25 പാർലമെൻ്റ് മണ്ഡലങ്ങളിൽ നിന്ന് 1103 നാമനിർദ്ദേശങ്ങളും ലഭിച്ചു. തെലങ്കാനയിലെ 7-മൽകാജ്ഗിരി പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് 177 നാമനിർദ്ദേശ പത്രികകളും അതേ സംസ്ഥാനത്തിലെ 13-നൽഗൊണ്ട, 14-ഭോംഗീർ എന്നിവയിൽ നിന്ന് 114 നാമനിർദ്ദേശ പത്രികകൾ വീതവും ലഭിച്ചു. നാലാം ഘട്ടത്തിൽ ഒരു പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ശരാശരി എണ്ണം 18 ആണ്. 2024ലെ…

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട മണ്ഡലത്തിലെ പ്രധാന അറിയിപ്പുകള്‍ ( 20/04/2024 )

ഹരിത മാതൃകാ പോളിംഗ് ബൂത്ത് ഒരുക്കി ജില്ലാ ഭരണകൂടം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ഹരിത മാതൃകാ പോളിംഗ് ബൂത്തിന്റെ ഉദ്ഘാടനം വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പ് എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശുചിത്വ മിഷന്‍, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിലാണ് മാതൃകാ ബൂത്ത് ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും ഹരിതചട്ടം പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമുള്ളതാണ്. പനമ്പ്, ഓല, മുള, ഈറ, പായ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണ് മാതൃകാ പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്. ഹരിതചട്ടവുമായും വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യവും ബന്ധപ്പെട്ട സന്ദേശങ്ങളും ബൂത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഹരിതചട്ടത്തിന്റെ പ്രാധാന്യം മനസിലാക്കി നല്‍കാന്‍ ലഘുലേഖയും ബൂത്തില്‍ ഒരുക്കിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് സംശയങ്ങള്‍ പരിഹരിക്കുന്നതിനും മാതൃകാ ബൂത്തില്‍ സൗകര്യമുണ്ട്. തെരഞ്ഞെടുപ്പ് ദിവസം വരെ…

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ അറിയിപ്പുകള്‍ ( 19/04/2024 )

പൂഞ്ഞാറില്‍ അധിക സ്ലിപ്പ് ലഭിച്ചതില്‍ പിഴവ് ഇല്ല: കളക്ടര്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പരിശോധനയില്‍ അധികമായി സ്ലിപ്പ് ലഭിച്ചത് പിഴവ് മൂലമല്ലെന്ന് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. പൂഞ്ഞാര്‍ മണ്ഡലത്തില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ ഏപ്രില്‍ 17 ന് നടന്ന ഇവിഎം കമ്മീഷനിംഗിലാണ് അധിക വോട്ട് രേഖപ്പെടുത്തിയതായി പരാതി ലഭിച്ചത്. 36-ാം നമ്പര്‍ ബൂത്തിലേക്ക് നല്‍കാനുള്ള ഒരു വോട്ടിംഗ് മെഷീനില്‍ ടെക്‌നീഷ്യന്മാര്‍ ചിഹ്നം ലോഡ് ചെയ്ത് ടെസ്റ്റ് പ്രിന്റ് നല്‍കിയപ്പോള്‍ മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും പേര് പ്രിന്റ് ചെയ്ത വരുന്നതിന് കൂടുതല്‍ സമയം എടുക്കുന്നതിനാലും പേപ്പര്‍ കൂടുതലായി ഉപയോഗിക്കേണ്ടിവരുന്നതിനാലും ടെസ്റ്റ് പ്രിന്റ് തുടങ്ങിയ ഉടന്‍ ടെക്‌നീഷ്യന്‍ ഇവിഎം സ്വിച്ച് ഓഫ് ചെയ്തു. ഈ സമയം ബാലറ്റിലെ ആദ്യ സ്ഥാനാര്‍ഥിയായ ബിജെപി സ്ഥാനാര്‍ഥിയുടെ ചിഹ്നം പ്രിന്റ് ചെയ്തു…

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 14/04/2024 )

  പൊതുജനങ്ങള്‍ക്കായുള്ള ക്വിസ് മത്സരം ഏപ്രില്‍ 15 മുതല്‍ : ജില്ലയുടെ മത്സരം 19ന് ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരം ഏപ്രില്‍ 15 മുതല്‍ ആരംഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലെയും പൊതുജനങ്ങള്‍ക്കു പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം. ഏപ്രില്‍ 15 മുതല്‍ 20 വരെ ആറു കോര്‍പറേഷനുകളിലായാണ് ആദ്യഘട്ടമത്സരം നടക്കുക. 19 ന് കൊല്ലം കോര്‍പറേഷനില്‍ നടക്കുന്ന മത്സരത്തില്‍ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലയിലെ പൊതുജനങ്ങള്‍ക്കു മത്സരിക്കാം. രണ്ടുപേരടങ്ങുന്ന ടീമിന് മത്സരിക്കാം. സ്വന്തം ജില്ല ഉള്‍പ്പെടുന്ന കോര്‍പറേഷനിലോ, ജോലി ചെയ്യുന്ന ജില്ലയുള്‍പ്പെടുന്ന കോര്‍പറേഷനിലോ മത്സരിക്കാം. മെഗാഫൈനലില്‍ വിജയിക്കുന്ന ആദ്യമൂന്നുസ്ഥാനക്കാര്‍ക്ക് 10000, 8000, 6000 രൂപയാണ് സമ്മാനത്തുക. പ്രാഥമികഘട്ടത്തിലെ വിജയികളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് 5000, 3000, 2000 രൂപയും സമ്മാനമായി…

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 11/04/2024 )

മണ്ഡലത്തിലെ പോളിംഗ് ശതമാനം ഉയര്‍ത്താന്‍ മികച്ച പങ്കാളിത്തം ഉണ്ടാകണം: ജില്ലാ കളക്ടര്‍ മണ്ഡലത്തിലെ പോളിംഗ് ശതമാനം ഉയര്‍ത്താന്‍ മികച്ച ജനപങ്കാളിത്തം ഉണ്ടാകണമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ ബോധവത്കരണ പദ്ധതി സ്വീപിനോടനുബന്ധിച്ച് വി-കോട്ടയം കൈതക്കര പട്ടികവര്‍ഗ കോളനിയില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കളക്ടര്‍. സമ്മതിദാനവകാശം രേഖപ്പെടുത്തേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ഏപ്രില്‍ 26 ന് നടക്കുന്ന തെരഞ്ഞടുപ്പില്‍ വൈകിട്ട് ആറു മണി വരെ ഓരോ പൗരനും വോട്ട് രേഖപ്പെടുത്താന്‍ സാധിക്കും. അത് എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദേഹം പറഞ്ഞു. തെരഞ്ഞടുപ്പിനോടനുബന്ധിച്ച് എല്ലാ പോളിംഗ് ബൂത്തുകളിലും കുടിവെള്ളം, വെയില്‍ ഏല്‍ക്കാതെ നില്‍ക്കാനുള്ള സൗകര്യം തുടങ്ങിയവ ഒരുക്കും. പൊതുജനങ്ങള്‍ക്ക് സംശയനിവാരണത്തിനായുള്ള സംവിധാനം ഏര്‍പ്പെടുത്തും. 85 വയസിന് മുകളിലുള്ള മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും 40 ശതമാനത്തിനു മുകളില്‍ ഭിന്നശേഷിക്കാരായവര്‍ക്കും വീടുകളില്‍…

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ടയിലെ പ്രധാന അറിയിപ്പുകള്‍ ( 10/04/2024 )

  തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ച് പൊതുനിരീക്ഷകന്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ നിയമാനുസൃതമായാണ് നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ അരുണ്‍ കുമാര്‍ കേംഭവി ഐഎഎസ് വിലയിരുത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാനാര്‍ഥികളുമായി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഏഴ് മണ്ഡലങ്ങളും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സൂക്ഷ്മ പരിശോധനയിലുള്‍പ്പെടെ സ്ഥാനാര്‍ഥി നിര്‍ണയ പ്രക്രിയകള്‍ നിരീക്ഷിച്ചു. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പദ്മചന്ദ്രകുറുപ്പ്, സ്ഥാനാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചെലവ് പരിശോധന 12, 18, 23 തീയതികളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കുമെന്ന് ജില്ലാ ചെലവ് നിരീക്ഷകന്‍ കമലേഷ് കുമാര്‍ മീണാ ഐആര്‍എസ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാനാര്‍ഥികളുമായി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഈ മാസം 12, 18, 23…

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 07/04/2024 )

  പത്തനംതിട്ട ജില്ലയില്‍ 13686 ഭിന്നശേഷി വോട്ടര്‍മാര്‍ കൂടുതല്‍ കോന്നിയില്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ജില്ലയില്‍ 13686 ഭിന്നശേഷി വോട്ടര്‍മാര്‍. ആകെ വോട്ടര്‍മാരില്‍ 7473 പുരുഷവോട്ടര്‍മാരും 6212 സ്ത്രീ വോട്ടര്‍മാരും ഒരു ഭിന്നലിംഗ വോട്ടറുമാണുള്ളത്. ഏറ്റവും കൂടുതല്‍ ഭിന്നശേഷി വോട്ടര്‍മാരുള്ളത് കോന്നി നിയോജക മണ്ഡലത്തിലും കുറവ് റാന്നിയിലുമാണ്. കോന്നിയില്‍ 3698 ഭിന്നശേഷി വോട്ടര്‍മാരില്‍ 1899 പുരുഷവോട്ടര്‍മാരും 1798 സ്ത്രീ വോട്ടര്‍മാരും ഒരു ഭിന്നലിംഗ വോട്ടറുമാണുള്ളത്. 1903 ഭിന്നശേഷി വോട്ടര്‍മാരുള്ള റാന്നിയില്‍ 1110 പുരുഷ വോട്ടര്‍മാരും 793 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. അടൂരില്‍ 1637പുരുഷവോട്ടര്‍മാരും 1335 സ്ത്രീ വോട്ടര്‍മാരുമുള്‍പ്പെടെ 2972 ഭിന്നശേഷി വോട്ടര്‍മാരുമാണുള്ളത്. 2799 ഭിന്നശേഷി വോട്ടര്‍മാരുള്ള ആറന്മുളയില്‍ 1539 പുരുഷവോട്ടര്‍മാരും, 1260 സ്ത്രീ വോട്ടര്‍മാരുണ്ട്. തിരുവല്ലയില്‍ 2314 ഭിന്നശേഷി വോട്ടര്‍മാരുള്ളതില്‍ 1288 പുരുഷവോട്ടര്‍മാരും 1026 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. പ്രധാനമായും നാലു വിഭാഗങ്ങളായാണ് ഭിന്നശേഷിക്കാരെ തരം തിരിച്ചിട്ടുള്ളത്. കാഴ്ചാ പരിമിതിയുള്ളവര്‍, കേള്‍വി,…

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ (04/04/2024 )

  ഏഴ് പേര്‍ കൂടി പത്രിക സമര്‍പ്പിച്ചു;ആകെ 10 സ്ഥാനാര്‍ഥികള്‍:സൂക്ഷ്മപരിശോധന ഏപ്രില്‍ : 5 സമയപരിധി അവസാനിച്ച ഏപ്രില്‍ 4 മൂന്ന് മണി വരെ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് ആകെ 10 പേര്‍. ഏഴ് സ്ഥാനാര്‍ഥികള്‍ പുതുതായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ ആന്റണിയ്ക്കും ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ.തോമസ് ഐസക്കിനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയ്ക്കും വേണ്ടി പുതുതായി ഒരോ പത്രിക കൂടി സമര്‍പ്പിച്ചു. ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ.തോമസ് ഐസക്കിന് പുറമേ ഡമ്മി സ്ഥാനാര്‍ഥിയായ രാജു എബ്രഹാം ജില്ലാ വരണാധികാരിയായ കളക്ടര്‍ എസ് പ്രേം കൃഷ്ണന് മുമ്പാകെ രണ്ട് സെറ്റ് പത്രിക സമര്‍പ്പിച്ചു. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായും നല്‍കി. എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ ആന്റണിയ്ക്ക് പുറമേ ഡമ്മി സ്ഥാനാര്‍ഥി എസ് ജയശങ്കര്‍ ഒരു സെറ്റ് പത്രികയും കെട്ടിവയ്ക്കാനുള്ള 25,000…

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 03/04/2024 )

നാമനിര്‍ദേശ പത്രിക സമര്‍പ്പണം:  ഏപ്രില്‍ 4 ന് അവസാനിക്കും  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള സമയം ഏപ്രില്‍ 4 ന്    അവസാനിക്കും. വൈകിട്ട് മൂന്നുവരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11 മുതല്‍ സമര്‍പ്പിക്കാം.   പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടാണ്. ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ.തോമസ് ഐസക്ക്, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണി, എന്‍.ഡി.എ സ്ഥാനാര്‍ഥി അനില്‍ കെ ആന്റണി എന്നിവരാണ് പത്രിക സമര്‍പ്പിച്ചവര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണി പത്രിക സമര്‍പ്പിച്ചു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11 ന് കളക്ടറേറ്റില്‍ എത്തി ജില്ലാ വരണാധികാരിയായ കളക്ടര്‍ എസ് പ്രേം കൃഷ്ണന് മുമ്പാകെ മൂന്നു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.…

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 01/04/2024

  പത്രിക സമര്‍പ്പിക്കാന്‍ ഇനി മൂന്ന് നാള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാന്‍ ഇനി മൂന്ന് നാള്‍ മാത്രം ബാക്കി. ഏപ്രില്‍ നാലുവരെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനാവുന്നത്. പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടാണ്. പത്തനംതിട്ടയിലെ ആദ്യ നാമനിര്‍ദേശപത്രിക ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ഡോ. ടി എം തോമസ് ഐസക്ക് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. 100 മീറ്റര്‍ പരിധിയില്‍ പ്രവേശനം മൂന്ന് വാഹനങ്ങള്‍ക്ക് മാത്രം സ്ഥാനാര്‍ഥികളുടെ വാഹനങ്ങളില്‍ പരമാവധി മൂന്നെണ്ണത്തിന് മാത്രമേ വരണാധികാരിയുടെ ഓഫീസിന് 100 മീറ്റര്‍ പരിധിയില്‍ പ്രവേശനമുള്ളൂ. നാമനിര്‍ദേശ പത്രികാ സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് മാത്രമേ വരണാധികാരിയുടെ ഓഫീസില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി നാല്…

Read More