ശുചിത്വ പദവി നേട്ടം കൈവരിച്ച് ജില്ലയിലെ 39 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍

ശുചിത്വ പദവി നേടിയ സീതത്തോട് ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരവും പ്രശസ്തിപത്രവും അഡ്വ. കെ.യു. ജനിഷ്‌കുമാര്‍ എംഎല്‍എ സമ്മാനിക്കുന്നുകൈമാറി . കോന്നി വാര്‍ത്ത ഡോട്ട് കോം : ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രാഥമിക ചുമതലയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശുചിത്വ പദവി പ്രഖ്യാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഖരമാലിന്യ സംസ്‌കരണത്തിന് അടിസ്ഥാന സൗകര്യമൊരുക്കിയ 501 ഗ്രാമപഞ്ചായത്തുകള്‍ക്കും 58 നഗരസഭകള്‍ക്കും 30 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുമാണ് ശുചിത്വ പദവി നല്‍കിയത്. നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 250 തദ്ദേശഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിയിലെത്തിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍, അതിന്റെ ഇരട്ടിയിലേറെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഈ നേട്ടം കൈവരിക്കാനായത് ശ്രദ്ധേയമായെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമായി മാറാനുളള തീവ്രശ്രമത്തിലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ തൊഴില്‍ സംരംഭങ്ങളാക്കി മാറ്റുമെന്നും…

Read More