പത്തനംതിട്ട: പിണറായി വിജയന്‍ നരേന്ദ്ര മോഡിയുടെ സാക്ഷാല്‍ റസിഡന്‍റ് ഭരണാധികാരിയാണെന്ന് കെ.പി.സി.സി അംഗം പി. മോഹന്‍രാജ് പറഞ്ഞു. സംസ്ഥാന ബഡ്ജറ്റിലെ നികുതി ഭീകരതയ്ക്കെതിരെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിന് മുന്നില്‍ നടന്ന കൂട്ടധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോഡിയുടെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ താന്‍ ഉള്ളപ്പോള്‍ മറ്റൊരു റസിഡന്‍റ് ഭരണം വേണ്ടാ എന്നാണ് മുഖ്യമന്ത്രി ഗവര്‍ണ്ണറോട് പറയുന്നത്. ഗവര്‍ണ്ണറോട് താന്‍ മോഡി തീരുമാനങ്ങള്‍ നടപ്പിലാക്കിക്കൊള്ളാം എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും മോഹന്‍രാജ് ആരോപിച്ചു. വിലക്കയറ്റം രൂക്ഷമായി നില്‍ക്കുമ്പോള്‍ അത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കാതെ അധിക നികുതി ഏര്‍പ്പെടുത്തി പൊതുസമൂഹത്തെ കൊള്ളയടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ത്രിതല പഞ്ചായത്ത് വോട്ടര്‍ പട്ടികയുടെ പണം കൊടുക്കാന്‍ ഇല്ലാത്തവരാണ് കോടികള്‍ മുടക്കി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മണ്ഡലം പ്രസിഡന്‍റ് റെനീസ് മുഹമ്മദ് അദ്ധ്യക്ഷത…
Read More