സ്‌കൂൾ കായികമേള നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കാൻ കൈറ്റ്

  konnivartha.com; ഒളിമ്പിക്‌സ് മാതൃകയിൽ അത്‌ലറ്റിക്‌സ് – ഗെയിംസ് മത്സരങ്ങൾ ഒരുമിച്ച് നടത്തുന്ന സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കാൻ എല്ലാ സംവിധാനങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഏർപ്പെടുത്തി. സബ് ജില്ലാതലം മുതൽ സംസ്ഥാനതലം വരെ 742 ഇനങ്ങളുടെ (പുതുതായി ഉൾപ്പെടുത്തിയ കളരിപ്പയറ്റ് മത്സരം ഉൾപ്പെടെ) മത്സര നടത്തിപ്പിന്റെ മുഴുവൻ വിശദാംശങ്ങളും കൈറ്റ് തയ്യാറാക്കിയ www.sports.kite.kerala.gov.in പോർട്ടൽ വഴിയാണ് ലഭ്യമാക്കുന്നത്. 12 വേദികളിലായി നടക്കുന്ന കായികോത്സവത്തിന്റെ എല്ലാ മത്സര വേദികളിലേയും തത്സമയ ഫലങ്ങളും, മത്സര പുരോഗതിയും, മീറ്റ് റെക്കോർഡുകളും സർട്ടിഫിക്കറ്റുകളുമെല്ലാം ഈ പോർട്ടലിലൂടെ ലഭിക്കും. ജില്ലയും സ്‌കൂളും തിരിച്ചും വിജയികളുടെ ചിത്രങ്ങളോടെയുമുള്ള ഫലങ്ങൾ പോർട്ടലിൽ ലഭ്യമാകും. ഓരോ കുട്ടിയുടെയും സബ് ജില്ലാതലം മുതൽ ദേശീയതലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള എസ്.എസ്.യു.ഐ.ഡി-യും…

Read More