konnivartha.com : എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ്ജെറ്റ് എന്നിവ യുക്രൈനിന്റെ അയൽരാജ്യങ്ങളിൽ നിന്നും ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് വിമാനസർവീസുകൾ സജ്ജമാക്കുന്ന ഓപ്പറേഷൻ ഗംഗയുടെ ഭാഗമായിട്ടുണ്ട്. യുക്രൈനിൽ നിന്നും എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിൽ ഉള്ള കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് യാത്രികരെ സ്വാഗതം ചെയ്യവേ കേന്ദ്ര മന്ത്രി ഭഗവത് ഖുബ വ്യക്തമാക്കി. അവരുടെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ഉടൻ തന്നെ ഇന്ത്യയിൽ തിരിച്ചെത്തിക്കും എന്നും അദ്ദേഹം വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകി. ഭാരത സർക്കാരിന്റെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇരുന്നൂറോളം വിദ്യാർത്ഥികളെയും ഇന്ത്യൻ പൗരന്മാരെയും യുക്രൈനിൽ നിന്നും സുരക്ഷിതമായി ഇന്ത്യയിൽ എത്തിച്ചു കൂടുതലും വിദ്യാർഥികൾ അടങ്ങുന്ന സംഘത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാസവസ്തു-വളം മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ ഭഗവത് ഖുബ സ്വാഗതം ചെയ്തു. ഇന്ന് രാവിലെയാണ് പ്രത്യേക ഇൻഡിഗോ…
Read More