Trending Now

കൊടിമരഘോഷയാത്ര സന്നിധാനത്ത് എത്തി ദേവസ്വം ബോര്‍ഡ്‌ പറഞ്ഞതില്‍ പാതിയും വിഴുങ്ങി

sabarimala thekku kodimaram

ആചാരവും അനുഷ്ടാനവും ഹൈ ടെക്ക് രീതിയില്‍ ആക്കുവാന്‍ പെടാ പാട് നടത്തുന്ന ദേവസ്വം ബോര്‍ഡ്‌ ശബരിമല കാര്യത്തില്‍ വീണ്ടും അനാസ്ഥ കാണിച്ചു .ശബരിമലയില്‍ പുതിയതായി പ്രതിഷ്ടി ക്കാന്‍ ഉള്ള കൊടിമരത്തിനുള്ളതേക്ക്‌ മരം ചുമന്നവര്‍ക്ക് അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ചികിത്സ നല്‍കുവാന്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ചില്ല.കോന്നി കല്ലേലി വനത്തില്‍ നിന്നും ആചാരത്തോടെ മുറിച്ച തെക്കു മരം പമ്പയില്‍ എത്തിച്ചു തൈലത്തില്‍ മാസങ്ങളോളം പൂജകള്‍ അര്‍പ്പിച്ചു ഇടുകയും കഴിഞ്ഞ ദിവസം ഇതില്‍ നിന്നും തെക്കു മരം എടുത്തു നിലം തൊടാതെ സന്നിധാനത് എത്തിക്കുകയും ചെയ്തു.രണ്ടായിരം ഭക്തര്‍ തോളില്‍ ചുമന്നാണ് കഠിനമായ മലകയറി മരം സന്നിധാനത്ത്എത്തിച്ചത്.തോളില്‍ ഭാരമേറിയ തെക്കു മരവും ചുമന്നു മല കയറിയ ഭക്തര്‍ക്ക്‌ ശാരീരിക പ്രയാസം ഉണ്ടായപ്പോള്‍ ചികിത്സ നല്‍കാന്‍ പോലും ആരോഗ്യ പ്രവര്‍ത്തകര്‍ ഇല്ലായിരുന്നു.പമ്പയില്‍ അവസാനിച്ച സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം വിമര്‍ശനത്തിനും അപ്പുറമാണ്.കാര്‍ഡിയോളജി വിഭാഗത്തിലെ ഒരാള്‍ പോലും നീലിമലയിലോ,അപ്പാച്ചി മേട്ടിലോ ഇല്ലായിരുന്നു.
കൊടിമരഘോഷയാത്ര കഠിനമല കയറുമ്പോള്‍ പോലീസ് ഒഴികെയുള്ള മിക്ക സര്‍ക്കാര്‍വകുപ്പുകളും കാഴ്ചക്കാരായി. പതിനായിരങ്ങള്‍ കുത്തനെയുള്ളകയറ്റം ടണ്‍ കണക്കിന്ഭാരവുമായി കയറിയപ്പോള്‍ ആരോഗ്യവകുപ്പ്ഒന്നും ചെയ്തില്ല. യാത്രയ്‌ക്കൊപ്പം ഡോക്ടര്‍മാരേയോ മരുന്നോ മറ്റ് സംവിധാനങ്ങളോ വിട്ടില്ല. സ്ട്രക്ച്ചറുകളുണ്ടായിരുന്നതുപോലും അയ്യപ്പസേവാസംഘത്തിന്റേതായിരുന്നു. കാര്‍ഡിയോളജി സെന്ററും സജീവമാക്കിയില്ല.

അടിയന്തരസാഹചര്യത്തിലെ ദുരന്തനിവാരണത്തിനായി ആരേയും നിയമിച്ചില്ല. മിക്കഡിപ്പാര്‍ട്ട്‌മെന്റിലേയും ഉദ്യോഗസ്ഥര്‍ യാത്ര പമ്പയില്‍ അവസാനിപ്പിച്ചു..ദേവസ്വം ബോര്‍ഡും പറഞ്ഞതില്‍ പാതിയും വിഴുങ്ങി. യാത്രയ്ക്കിടയിലെ കുടിവെള്ളവിതരണവും അന്നദാനവുമെല്ലാം അയ്യപ്പസേവാസംഘം വകയായിരുന്നു.എന്നാല്‍ എന്നാല്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചുമതലക്കാര്‍ ഭക്തരെപ്പോലെതന്നെ യാത്രയ്‌ക്കൊപ്പംനിന്നു.ദേവസ്വം ബോര്‍ഡു സേവനങ്ങള്‍ക്ക് എല്ലാ വകുപ്പിനും ലക്ഷങ്ങള്‍ നല്‍കാറുണ്ട്.മണ്ഡല മകര വിളക്ക് കാലത്ത് ഇതാണു സ്ഥിതി .സര്‍ക്കാര്‍ സംവിധാനം ശബരിമലയില്‍ കാഴ്ചകാരായി നില്‍ക്കുമ്പോള്‍ അയ്യപ്പ സേവാസംഘത്തിന്‍റെ ഭക്തരാണ് കൊടിമരം ചുമന്ന് സന്നിധാനത്ത് എത്തിച്ചത്.വാക്കുകളില്‍ ദേവസ്വം ബോര്‍ഡു അധികാരികള്‍ ശബരിമലയില്‍ തേനും പാലും ഒഴുക്കുന്നു.കോടികണക്കിന് കാണിക്കയില്‍ മാത്രമാണ് കണ്ണുകള്‍ .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!