Trending Now

ജെയിംസ് ബോണ്ട് മരിച്ചു

അഭ്രപാളികളില്‍ ജെയിംസ് ബോണ്ട് കഥാപാത്രങ്ങളെ അന്വശരമാക്കിയ ഹോളിവുഡ് നടന്‍ റോജര്‍ മൂര്‍(89) അന്തരിച്ചു. ഏറെനാളായി അര്‍ബുദരോഗം ബാധിച്ച് ചികിത്സയിലായിരുന്ന മൂറിന്റെ മരണ വിവരം ട്വിറ്ററിലൂടെ ബന്ധുക്കളാണ് പുറത്തുവിട്ടത്.

ഹോപ് ലോബിയ എന്ന രോഗത്തിനടിമയായിരുന്നു റോജര്‍ മൂര്‍. വെടിശബ്ദം കേട്ട് ഭയപ്പെടുന്ന പ്രത്യേക തരം മാനസിക രോഗമാണിത്. എന്നാല്‍ ഇത്തരമൊരു രോഗത്തിനടിമയായിരുന്നിട്ട് കൂടി അതിനെയെല്ലാം അതിജീവിച്ചാണ് ജെയിംസ് ബോണ്ടിനെ അന്വശ്വരമാക്കിയത്.

ഏഴ് ജെയിംസ് ബോണ്ട് സിനിമകളിലാണ് മൂര്‍ വേഷമിട്ടത്. അമ്പത്തെട്ടാം വയസിലും അദ്ദേഹം ജയിംസ് ബോണ്ടായി അഭിനയിച്ചു. ‘ഏവിയുടു എ ഗില്‍’ എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന് 58 വയസായിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!