കോന്നി:കോന്നി താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ നാല് മണിക്കൂര്‍ ആയി വൈദ്യുതി ഇല്ല.ഇത് മൂലം അത്യാഹിത വിഭാഗം പോലും പ്രവര്‍ത്തിക്കുന്നത് ഇരുട്ടിലാണ്.അടിയന്തിര സാഹചര്യം ഉള്ള ഇവിടെ വൈദ്യുതി തടസപെട്ടിട്ടും അധികാരികളുടെ അനാസ്ഥ തുടരുന്നു.കിടത്തി ചികിത്സ ഉള്ള ഇവിടെ രോഗികള്‍ ഇരുട്ടില്‍ ഇരിക്കുന്നു.കുത്തിവെപ്പ് പോലും എടുക്കാന്‍ ജീവനക്കാര്‍ക്ക് കഴിയുന്നില്ല.മെഴുകുതിരിയും ,എമര്‍ജന്‍സി ലാമ്പും കത്തിച്ചു വെച്ചുകൊണ്ട് രോഗികളെ പരിചരിക്കേണ്ട അവസ്ഥയിലാണ്.തൊട്ടു അടുത്ത് തന്നെ കെ എസ് ഇ ബി യുടെ സെഷന്‍ ഓഫീസ്സ് ഉണ്ടെങ്കിലും കോന്നി താലൂക്ക് ആശുപത്രിയില്‍ വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.ആര് ആരോട് പരാതി പറയാന്‍ .വണ്‍ ..ടു… ത്രീ. എണ്ണിയാല്‍ വൈദ്യുതി വകുപ്പ് മന്ത്രി നേരിട്ട് ഇടപെടുമോ എന്നാണ് ഇപ്പോള്‍ അറിയേണ്ടത്
Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം