Trending Now

അമ്മ മരിച്ചുകിടക്കുന്നതറിയാതെ, മുലപ്പാലിനായി പരതുന്ന ഒന്നരവയസുകാരന്‍

വേദന നിറയ്ക്കുന്ന ചിത്രമാണ് ഭോപ്പാലില്‍ നിന്നും പുറത്തുവരുന്നത്. അമ്മ മരിച്ചുകിടക്കുന്നതറിയാതെ, മുലപ്പാലിനായി പരതുന്ന ഒന്നരവയസുകാരന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിന്റെ മുഴുവന്‍ വേദനയായി മാറിക്കഴിഞ്ഞു.

മധ്യപ്രദേശിലെ ഉള്‍നാടന്‍ ഗ്രാമമായ ദാമോയിലാണ് റെയില്‍പ്പാളത്തിനടുത്തായി മരിച്ചുകിടക്കുന്ന അമ്മയെയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെയും കണ്ടെത്തിയത്. ഹിന്ദുസ്ഥാന്‍ ടൈംസ് ഫോട്ടോഗ്രാഫറാണ് ചിത്രം പകര്‍ത്തിയത്. സ്ത്രീ എങ്ങനെയാണ് മരിച്ചതെന്നത് വ്യക്തമല്ല. പക്ഷെ തന്റെ അമ്മ ജീവന്‍വിട്ട് പോയെന്ന് ആ മകൻ ഇപ്പോഴും അറിഞ്ഞിട്ടില്ല.

വിശന്ന് വാവിട്ട് കരഞ്ഞിട്ടും അമ്മ എഴുന്നേറ്റ് മുലപ്പാല്‍ നല്‍കാതായതോടെയാണ് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അവള്‍ സ്വന്തം നിലയില്‍ പരിശ്രമമാരംഭിച്ചത്. പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ ആക്ടിവിസ്റ്റുകള്‍ സ്ഥലത്തെത്തിയെങ്കിലും കുഞ്ഞിന്റെ വേദന മാറ്റാന്‍ ആര്‍ക്കുമായില്ല.

അമ്മ മരിച്ചതറിയാതെ മുലപ്പാല്‍ കുടിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ ദൃശ്യം നടുക്കിയതായി സംഭവസ്ഥലത്തെത്തിയ റെയില്‍വേ പോലീസ് കോണ്‍സ്റ്റബിള്‍ നന്ദ് റാം പറഞ്ഞു. യുവതിയുടെ ചെവിയില്‍നിന്നും മൂക്കില്‍നിന്നും രക്തം വന്നിരുന്നതായി പോലീസ് പറഞ്ഞു. അപകടത്തില്‍ കൊല്ലപ്പെടതാണോ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്ന കാര്യം ഉറപ്പിക്കാനായിട്ടില്ല.

യുവതിയെ തിരിച്ചറിയാനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്. കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അധികൃതര്‍ പറഞ്ഞു. കുടുംബത്തെ കണ്ടെത്തി കൈമാറുന്നതുവരെ ശിശിക്ഷേമ സമിതിക്കാവും കുട്ടിയുടെ സംരക്ഷണച്ചുമതല.

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!