Trending Now

ക്രിക്കറ്റ് ദൈവം ‘സച്ചിന്‍ എ ബില്യന്‍ ഡ്രീംസ്’ എത്തി


ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ടുല്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘സച്ചിന്‍ എ ബില്യന്‍ ഡ്രീംസ്’ എന്ന ചലച്ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തും. ഏഴായിരം തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

സച്ചിന്റെ ആരാധകര്‍ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.സച്ചിന്‍ ടെന്‍ടുല്‍ക്കറെന്ന ക്രിക്കറ്‌റ് ദൈവത്തെ പറ്റി പുറം ലോകം അറിഞ്ഞതും സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

പ്രധാന വേഷത്തില്‍ സച്ചിന്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ശണം. എം എസ് ധോണി, വിരേന്ദ്ര സേവാഗ് എന്നിവരും ചിത്രത്തിലുണ്ട്.ജയിംസ് എസ്‌കിന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഹിന്ദി, ഇംഗ്ലീഷ്,മറാട്ടി അടക്കം ആറ് ഭാഷകളിലായാണ് ഒരുക്കിയിരിക്കുന്നത്.

എ ആര്‍ റഹമാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് . ഗാനങ്ങള്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധേയമായി കഴിഞ്ഞു.ചരിത്രം എഴുതിയ ബാഹുബലിയുടെ ഏറ്റവും കൂടുതല്‍ തീയറ്ററുകളില്‍ റിലീസ് എന്ന റെക്കോര്‍ഡ് തകര്‍ത്താണ് സച്ചിന്‍ എത്തുന്നത്.ഏഴായിരം തീയറ്ററുകളിലായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമ കണ്ടതില്‍ ഏറ്റവും ഗംഭീരമായ പ്രീമിയര്‍ ഷോയാണ് സച്ചിന് വേണ്ടി നടന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!