പത്തനംതിട്ട: റാന്നി താലൂക്കിലെ ശബരിമലക്കാടുകളില്‍ താമസിക്കുന്ന മുഴുവന്‍ ആദിവാസികളേയും ജൂണ്‍ മുതല്‍ സി.പി.ഐ.എം റാന്നി താലൂക്ക് കമ്മിറ്റി ദത്തെടുകുന്നതിന് മുന്നോടിയായി ചാലക്കയം, പമ്പ വനപ്രദേശങ്ങളില്‍ താമസിക്കുന്ന വനവാസി കുടിലുകളിലെത്തി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ദത്തെടുക്കല്‍ ഉദ്ഘാടനം ചെയ്തു .ഏരിയാകമ്മിറ്റി മാര്‍ച്ചില്‍ വനവാസികളുടെ സര്‍വേ നടത്തിയിരുന്നു. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ മൃഗതുല്യരായി വനത്തിനുള്ളില്‍ താമസിക്കുന്ന 224 ആദിവാസികളെയാണ് ദത്തെടുക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ഇവര്‍ക്കാവശ്യമായ ഭക്ഷണം, വസ്ത്രം പോഷകാഹാരങ്ങള്‍ എന്നിവയും മാസം തോറും ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘത്തെ വനത്തിനുള്ളിലെത്തിച്ച് ചികിത്സയും നല്‍കും. രണ്ടാം ഘട്ടമായി വനവാസി കുട്ടികളുടെ പഠനം ദത്തെടുക്കും. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍പ്പെടുത്തി വീടും വസ്തുവും ഉറപ്പുവരുത്തും. രണ്ടു സെക്ടറുകളിലായി ഏരിയയിലെ 13 ലോക്കല്‍ കമ്മിറ്റികള്‍ കുടുംബങ്ങളെ ദത്തെടുക്കുന്നത്. സെക്ടര്‍ ഒന്നില്‍പ്പെടുന്ന ചാലക്കയം, പമ്പ, സന്നിധാനം, നിലയ്ക്കല്‍ വനപ്രദേശങ്ങളിലെ 25 കുടുംബങ്ങളിലെ 89 പേരെയാണ് ദത്തെടുക്കുക.
Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം