Trending Now

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. ഫലം അറിയാം

 

ന്യൂ ഡല്‍ഹി : പതിനൊന്ന് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എഴുതിയ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. മോഡറേഷന്‍ മാര്‍ക്ക് ഉള്‍പ്പെടുത്തിയുള്ള ഫലമാണ് പ്രഖ്യാപിച്ചത്. നേരത്തെ മോഡറേഷന്‍ അവസാനിപ്പിക്കാന്‍ സി.ബി.എസ്.ഇയും 32 വിദ്യാഭ്യാസ ബോര്‍ഡുകളും ധാരണയിലെത്തിയിരുന്നു.

എന്നാല്‍, വിദ്യാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കാതെ പരീക്ഷ കഴിഞ്ഞ് മോഡറേഷന്‍ ഇല്ലെന്ന് പ്രഖ്യാപിച്ചത് ഏകപക്ഷീയമാണെന്ന് നിരീക്ഷിച്ച ഡല്‍ഹി ഹൈക്കോടതി, ഈ വര്‍ഷം മോഡറേഷന്‍ തുടരണമെന്ന് ഉത്തരവിട്ടിരുന്നു. results.nic.in, cbseresults.nic.in, cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം.

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!