സിബിഎസ്ഇ പ്ലസ്ടു: രക്ഷ ഗോപാലിന് ഒന്നാം റാങ്ക്

Spread the love

സിബിഎസ്ഇ പ്ലസ്ടു ഫലത്തില്‍ 99.6 ശതമാനം മാര്‍ക്കുമായി രക്ഷാ ഗോപാല്‍ രാജ്യത്ത് ഒന്നാമത്. നോയിഡ അമിറ്റി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിഭാഗം വിദ്യാര്‍ത്ഥിയാണ് രക്ഷാ ഗോപാല്‍. 99.4 ശതമാനം മാര്‍ക്ക് നേടി ചണ്ഡിഗഡിലെ ഡിഎവി സ്‌കൂളിലെ ഭൂമി സാവന്ത് രണ്ടാമതും ചണ്ഡിഗഡ് ഭവന്‍സ് വിദ്യാമന്ദിറിലെ ആദിത്യ ജയിന്‍ 99.2 ശതമാനം മാര്‍ക്കുമായി മൂന്നാം സ്ഥാനവും നേടി.

മോഡറേഷന്‍ നല്‍കിയാണ് ഇത്തവണ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചത്. 82 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി.

Related posts

Leave a Comment