രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ പരോക്ഷ ഉപദേശവുമായി കമലഹാസന്‍. തിരിച്ചറിവുള്ളവര്‍ രാഷ്ട്രീയത്തിലേക്കു വരാതിരിക്കുന്നതാണ് നല്ലതെന്നാണ് കമല്‍ പറഞ്ഞത്. പണസമ്പാദനത്തിനുള്ള എളുപ്പവഴിയായി ആരും രാഷ്ട്രീയത്തെ കാണരുത്. തിരിച്ചറിവിന് രാഷ്ട്രീയത്തില്‍ വളരെയധികം പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഭരണസംവിധാനം തകര്‍ന്നെന്ന രജനിയുടെ അഭിപ്രായത്തോട് കമല്‍ യോജിച്ചു. രജനിയുടെ അഭിപ്രായത്തെ പൂര്‍ണ്ണമായും പിന്‍തുണക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
രജനിയുടെ കന്നഡ പശ്ചാത്തലം തമിഴ് രാഷ്ട്രീയത്തില്‍ രജനിക്കു പ്രതികൂലമാകുമെന്ന സൂചനയും കമല്‍ നല്‍കി. കേരളത്തിലെ ജനങ്ങള്‍ എന്നെ മലയാളിയായി കരുതുന്നു. എന്നാല്‍, എനിക്കു കേരളത്തിലെ മുഖ്യമന്ത്രിയാകാനാവുമോയെന്നായിരുന്നു കമലിന്റെ ചോദ്യം.
എന്നാല്‍, തമിഴ്‌നാട്ടില്‍ ജനിച്ചുവളര്‍ന്നവര്‍ മാത്രമേ അവിടെ രാഷ്ട്രീയത്തിലേക്കു വരാന്‍ പാടുള്ളൂ എന്ന വാദം അംഗീകരിക്കാനാവില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു
Trending Now
- അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം