പത്തനംതിട്ട കളക്ടറേറ്റിലെ നോര്‍ക്ക റൂട്ട്സ് സെല്‍ ഓഫീസ് അടച്ചുപൂട്ടി .ഇവിടെ ഉള്ള ജീവനക്കാരെയും പിരിച്ചുവിട്ടു. തിരുവനന്തപുരം മേഖലാ ഓഫീസില്‍നിന്ന് ഉള്ള നിര്‍ദേശം അനുസരിച്ച് ഒരു ഉദ്യോഗസ്ഥന് എത്തി ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും ഇനി ജോലിക്ക് വരേണ്ടഎന്ന് കാണിച്ചു ജീവനക്കാര്‍ക്ക് നോടീസും നല്കി . ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഓഫീസ് പ്രവര്‍ത്തിക്കുന്നതല്ലെന്ന് അറിയിച്ചതായും ജീവനക്കാര്‍ പറഞ്ഞു.പ്രവാസികളുടെ ക്ഷേമത്തിനായി ട്ടാണ് ജില്ലയുടെ ഹൃദയ ഭാഗത്ത് ഓഫീസിന്റെ പ്രവര്‍ത്തനംതുടങ്ങിയത് നൂറു കണക്കിന് പ്രവാസികള്‍ ഇവിടെ എത്തി സേവനം നടത്തിയിരുന്നു .ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിയത് ജില്ലക്ക് വലിയ ക്ഷീണമാണ് .ഇതിനെതിരെ പ്രതികരിക്കാന്‍ രാഷ്ട്രീയ കഷികള്‍ ആരും ഇതുവരെ തയാറായില്ല. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളജില്ലയാണ് പത്തനംതിട്ട .മിക്ക രാജ്യങ്ങിലും പത്തനംതിട്ട ജില്ലക്കാര്‍ ജോലി ചെയ്യുന്നുണ്ട് .\ രജിസ്ട്രേഷനും സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും മറ്റും ഇനി തിരുവനന്തപുരം മേഖലാ ഓഫീസില്‍ പോകേണ്ടിവരും. വിദേശത്ത് നിന്നും തിരികെ എത്തുന്ന പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ പദ്ധതികള്‍ക്കും ഇനി മേഖലാ ഓഫീസുകള്‍ കയറിയിറങ്ങണം.നോര്‍ക്ക റൂട്ട്സ് സെല്‍ ഓഫീസ് പ്രവര്‍ത്തനം അടിയന്തിരമായി തുടരാന്‍ സ്ഥലം എം പി ഇടപെടണം .ബീഫ് ഫെസ്റ്റിന്റെ പേരില്‍ ഇറച്ചി കറികള്‍ കഴിക്കുന്ന തിരക്കിലാണ് ജില്ലയിലെ ബി ജെ പി ഒഴികെ ഉള്ള രാഷ്ട്രീയ കഷികളുടെ നേതാക്കള്‍ .നോര്‍ക്ക സെല്‍ പ്രവര്‍ത്തനം നിര്‍ത്തിയത് പ്രവാസികളോടുള്ള വെല്ലു വിളിയാണ് .ഇതിനെതിരെ പ്രതികരിക്കുക .
Trending Now
- Vacancy for Gulf experienced: UAE
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം