Trending Now

ബഹ്‌റൈന്‍ ലാല്‍ കെയേഴ്സ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പത്മശ്രീ മോഹന്‍ലാലിന്‍റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈന്‍ ലാൽ കെയേഴ്സ് സല്‍മാനിയ മെഡിക്കല്‍ കോമ്പ്ലെക്സില്‍ സംഘടിപ്പിച്ച അഞ്ചാമത് രക്തദാന ക്യാംപിൽ ഏകദേശം 100ഓളം പേർ രക്തം ദാനം ചെയ്തു. “ഒപ്പം” സിനിമയുടെ സംഗീത സംവിധായകർ ആയ 4മ്യൂസിക്‌സ് വിശിഷ്ടാത്ഥികൾ ആയി സന്ദർശനം നടത്തുകയും ബഹ്‌റൈന്‍ ലാല്‍ കെയേഴ്സ്നു വേണ്ടി പ്രസിഡന്റ്‌ ജഗത് കൃഷ്ണകുമാറും, സെക്രെട്ടറി ഫൈസല്‍ എഫ് എം ചേര്‍ന്ന് മേമെന്ടോ നല്‍കി അവരെ ആദരിക്കുകയും ചെയ്തു.ഐ ഐ പി എ പ്രിന്‍സിപ്പല്‍ ശ്രീ. അമ്പിളിക്കുട്ടന്‍, ബഹ്രൈനിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരായ കെ ടി സലിം, സെയ്ദ് അലി, ബിജു മലയില്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ബഹ്‌റൈന്‍ ലാല്‍ കെയേഴ്സ് ട്രെഷറര്‍ ഷൈജു, വൈ പ്രസിഡന്റ്‌ മാരായ ടിറ്റോ ഡേവിസ്, പ്രജില്‍ പ്രസന്നന്‍, ജോ സെക്രെടറി കിരീടം ഉണ്ണി, മറ്റു എക്സിക്യുടിവ് അംഗങ്ങള്‍ ആയ അരുണ്‍ തൈക്കാട്ടില്‍, അജി ചാക്കോ, അരുണ്‍ ഗണേശന്‍, എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!