Trending Now

തുള്ളിക്കളിച്ച് തിമിർത്തു പെയ്യുന്ന മഴയെ സാക്ഷിയാക്കി പുതിയ അധ്യയന വര്‍ഷാരംഭത്തിന്  ” കോന്നി വാര്‍ത്ത .കോം” മിന്‍റെ ആശംസകള്‍

എന്‍റെ വിദ്യാലയം – ഒളപ്പമണ്ണ
………………..
തിങ്കളും താരങ്ങളും
തൂവെള്ളിക്കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടി-
ലാണെന്‍റെ വിദ്യാലയം!
ഇന്നലെക്കണ്ണീര്‍വാര്‍ത്തു
കരഞ്ഞീടിന വാന-
മിന്നതാ, ചിരിക്കുന്നു
പാലൊളി ചിതറുന്നു.,
‘മുള്‍ച്ചെടിത്തലപ്പിലും
പുഞ്ചിരി വിരിയാറു’-
ണ്ടച്ചെറു പൂന്തോപ്പിലെ-
പ്പനിനീരുരയ്ക്കുന്നു.,
മധുവിന്‍ മത്താല്‍പ്പാറി
മൂളുന്നു മധുപങ്ങള്‍:
‘മധുരമിജ്ജീവിതം,
ചെറുതാണെന്നാകിലും’
ആരല്ലെന്‍ ഗുരുനാഥ-
രാരല്ലെന്‍ ഗുരുനാഥര്‍?
പാരിതിലെല്ലാമെന്നെ
പഠിപ്പിക്കുന്നുണ്ടെന്തോ!
…………………………………
അക്ഷരങ്ങളെ അറിഞ്ഞ്
അറിവ് നുകര്‍ന്ന് ,
സൗഹൃദത്തിന്‍റെ
പുതു ലോകത്തിലേക്ക്
കൗതുകത്തോടെ പടി കയറുന്ന കുഞ്ഞുങ്ങൾക്ക്” കോന്നി വാര്‍ത്ത .കോം “മിന്‍റെ നന്മകള്‍ ആശംസിക്കുന്നു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!