Trending Now

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സെന്റ് ജോസഫ് എ ടീം ജേതാക്കള്‍

ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: ഇന്ത്യാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ നടന്ന 5മത് വോളിബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം.

മെയ് 14ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തോടു ചേര്‍ന്നുള്ള ട്രിനിറ്റി സെന്റര്‍ സ്‌പോര്‍ട്‌സ് പവലിനിയനില്‍ വച്ചു ന്ടന്ന ഫൈനല്‍ മത്സരത്തില്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ‘എ’ ടീം ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് വിജയിച്ച് (2325, 2520, 156) ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി.

തുടര്‍ച്ചയായ നാലാം തവണയാണ് കരുത്തരായ സെന്റ് ജോസഫ് ‘എ’ ടീം ചാമ്പ്യന്‍ഷിപ്പ് ട്രോഫിയില്‍ മുത്തമിടുന്നത്.

മെയ് 13 ന് ശനിയാഴ്ച നടന്ന സെമിഫൈനല്‍ മത്സരത്തില്‍ സെന്റ് ജോസഫ് ‘എ’ ടീം തുടര്‍ച്ചയായ രണ്ടു സെറ്റുകളില്‍ പെയര്‍ലാന്റ് സെന്റ് മേരീസ് കാത്തലിക് ചര്‍ച്ച് ടീമിനെ(2515, 2519) പരാജയപ്പെടുത്തിയാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. രണ്ടാം സെമി ഫൈനലില്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച് ടീം സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ‘ബി’ ടീമിനെ(2522, 2523) രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു.

വിജയികളായ സെന്റ് ജോസഫ് ‘എ’ ടീമിന് ഫാ.ടി.എം. പീറ്റര്‍ മെമ്മോറിയല്‍ എവര്‍ ട്രോളിംഗ് ട്രോഫിയും ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച് ടീമിന് എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി സ്‌പോണ്ര# ചെയ്ത ട്രോഫിയും ലഭിച്ചു.

സെന്റ് ജോസഫ് എ ടീമിലെ ജോസി ജേക്കബ്(ബെസ്റ്റ് ഒഫന്‍സ്), ട്രിനിറ്റി മാര്‍ത്തോമ്മാ ടീമിലെ ജോസി യോഹന്നാന്‍(ബസ്റ്റ് ഡിഫന്‍സ്), സെന്റ് ജോസഫ് എ ടീമിലെ പോളച്ചന്‍ കിഴക്കേടന്‍(ബെസ്റ്റ് സെറ്റര്‍) എന്നിവര്‍ പ്രത്യേകം ട്രോഫികള്‍ക്ക് അര്‍ഹരായി.

റൈസിംഗ് സ്റ്റാര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയി ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച് ടീമിലെ ജിജോ മാത്യുവും, ടൂര്‍ണമെന്റ് എംവിപി ആയി സെന്റ് ജോസഫ് ‘എ’ ടീമിലെ ജോസി ജേക്കബും തെരഞ്ഞെടുക്കപ്പെട്ട് പ്രത്യേക പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കി.

ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച്, സെന്റ് സ്റ്റീഫന്‍സ് ആന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോഴ്‌സ് ചര്‍ച്ച് ഓഫ് ഹൂസ്റ്റണ്‍, സെന്റ് ജയിംസ് ക്‌നാനായ ചര്‍ച്ച് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ച മറ്റു ടീമുകള്‍.

ICECH സ്‌പോര്‍ട്്‌സ കണ്‍വീനര്‍ റവ.ഫാ.ഏബ്രഹാം സഖറിയാ, സ്‌പോര്‍ട് കോര്‍ഡിനേറ്റര്‍മാരായ എബി മാത്യു, റജി ജോണ്‍ തുടങ്ങിയവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!