സ്വന്തം വീടും നാടും രാജ്യവും ഒക്കെ വിട്ടു വിദേശത്ത് ജോലിചെയ്യുന്ന പ്രവാസി തന്‍റെ അവധികാലം കുടുംബവും ഒത്തു സന്തോഷകരമായി ചിലവഴിക്കാന്‍ നാട്ടില്‍ എത്തുമ്പോള്‍ അവന്‍റെ പാത്രത്തില്‍ തലയിട്ടു ആഹാരക്രമം തീരുമാനിക്കാന്‍ ആരെയും അനുവദിക്കില്ല എന്നു പ്രവാസി മലയാളി മുന്നണി ചെയര്‍മാന്‍ കുര്യന്‍ പ്രക്കാനം പറഞ്ഞു.
ബീഫ് നിരോധനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണങ്കില്‍ പ്രവാസികള്‍ ശക്തമായ പ്രതിക്ഷേധം സംഘടിപ്പിക്കുവാന്‍ നിര്‍ബന്ധിതരായിതീരും. അതിനു രാഷ്ട്രീയ, വര്‍ഗീയ ഭേദമന്യേ എല്ലാ പ്രവാസി സംഘടനകളും ഒത്തൊരുമിപ്പിച്ചു ശക്തമായ പ്രതിക്ഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പ്രവാസി മലയാളിമുന്നണി മുന്നിട്ടിറങ്ങുമെന്ന് പ്രവാസി മലയാളി മുന്നണി നേതാക്കളായ ജയിംസ് കൂടല്‍, സാജന്‍ കുര്യന്‍, ജെജി മാത്യു ,വിപിന്‍ രാജ്, ഉമ്മച്ചന്‍ കലമണ്ണില്‍ എന്നിവര്‍ പറഞ്ഞു