പത്തനംതിട്ട: കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത കണ്സഷന് കാര്‍ഡോ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്കിയ തിരിച്ചറിയല്‍ കാര്‍ഡോ ഉപയോഗിച്ച് നിലവിലുള്ള രീതിയില്‍ ജൂലൈ 15 വരെ വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം അനുവദിക്കാന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് അനു എസ്. നായരുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം തീരുമാനി ച്ചു. ഈ അധ്യയന വര്‍ഷത്തെ കണ്സഷന് കാര്‍ഡ് വിതരണം അല്പം കൂടി താമസിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ കണ്‍സഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രദര്‍ശിപ്പി ക്കും.
പ്ലസ്ടുതലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അതത് സ്ഥാപന മേധാവികള്‍ നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെയോ യൂണിഫോമിന്റെയോ അടിസ്ഥാനത്തില്‍ കണ്സഷന് അനുവദിക്കും. ഗവണ് മെന്റ്/ എയ്ഡഡ് മേഖലയില്‍പ്പെട്ട അര്‍ഹതയുള്ള കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനങ്ങള്‍ നല്കുന്ന തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തില്‍ കണ്സഷന് അനുവദിക്കും. മറ്റ് അര്‍ഹതപ്പെട്ട വിദ്യാര്‍ഥികള്‍ സ്ഥാപന മേധാവി മുഖാന്തരം അപേക്ഷ സമര്‍പ്പിച്ച് ആര്‍ടി ഓഫീസില്‍നിന്നും ലഭ്യമാകുന്ന മുറയ്ക്ക് എസ് റ്റി എഫ് സി കാര്‍ഡുകള്‍ കൈപ്പറ്റണം. കാര്‍ഡ് ഒന്നിന് 10 രൂപ നിരക്കില്‍ ഈടാക്കും. നിലവില്‍ അനുവര്‍ത്തിച്ചു വരുന്ന രീതിയില്‍ തന്നെ തുടര്‍ന്നും യാത്രാ സൗജന്യം അനുവദിക്കുന്നതാണെന്ന് കെഎസ്ആര്‍ടിസി പ്രതിനിധി അറിയിച്ചു.
സ്വകാര്യബസുകള്‍ എല്‍എസ് ബോര്‍ഡ് വച്ച് വിദ്യാര്‍ഥികളെ കയറ്റാതിരിക്കുകയോ, മോശമായി പെരുമാറുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കും. വിദ്യാര്‍ഥികളും സ്വകാര്യ ബസ് ജീവനക്കാരും പരസ്പരം മാന്യമായി പെരുമാറണം. പരാതികള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണണം. ബസ്
ജീവനക്കാരും വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ആവശ്യമെങ്കില്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം വിളിക്കും. ഈ അധ്യയന വര്‍ഷ ത്തേക്ക് ആവശ്യമായ കാര്‍ഡ്, ഹോളോ ഗ്രാം എന്നിവ യഥാക്രമം ഗവണ്മെന്റ് പ്രസ്/സി ഡിറ്റ് എന്നീ സ്ഥാപനങ്ങളില്‍ നിന്നും 25,000 എണ്ണം വീതം പ്രിന്റ് ചെയ്യുന്നതിനും കാര്‍ഡ് വിതരണത്തിനായി രണ്ട് കുടുംബശ്രീ അംഗങ്ങളുടെ സേവനം ലഭ്യമാക്കുന്നതിനും തീരുമാനി ച്ചു. ആര്‍ടിഒ, വിവിധ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, പാരലല്‍ കോളജ് അസോസിയേഷന് പ്രതിനിധികള്‍, കെഎസ്ആര് ടിസി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം