കൊല്ലം: ജില്ലയിലെ ഏറ്റവുമധികം മാനസിക രോഗികളെ സംരക്ഷിക്കുന്ന എസ്സ്.എസ്സ്. സമിതി അഭയകേന്ദ്രം എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഗോപിനാഥ് മഠത്തിലിനെ നിയമിച്ചു.കഴിഞ്ഞ ദിവസം ചേര്‍ന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം.ദീര്‍ഘകാലം മുംബൈയില്‍ പത്രപ്രവര്‍ത്തകനായിരുന്ന ഗോപിനാഥ് മഠത്തില്‍ഇരുപത് വര്‍ഷക്കാലമായി സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്. പ്രശസ്തമായ വിവിധ ജീവകാരുണ്യ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ചിട്ടുണ്ട്.കൊല്ലം ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ 24 വര്‍ഷമായി ഒരുദിവസം പോലുംമുടങ്ങാതെ 400 ലധികം പേര്‍ക്ക് സൗജന്യമായി ഭക്ഷണം കൊടുക്കുകയും 450 ഓളം മാനസ്സിക രോഗികളെ സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് മയ്യനാട് എസ്സ്.എസ്സ്. സമിതി അഭയകേന്ദ്രം. കൊല്ലം, കൊട്ടിയത്ത് ഏഴ് ഏക്കര്‍ സ്ഥലത്ത് തുടങ്ങുന്ന എസ്സ്.എസ്സ് സമിതി മെന്റല്‍ ഹെല്‍ത്ത് & റിസര്‍ച്ച് സെന്ററിന്റെ പ്രധാന ചുമതലയും ഇദ്ദേഹത്തിനാണ്.