Trending Now

കെ.​എസ്സ്.ആ​ർ.​ടി​.സിയുടെ എഞ്ചിനിലെ ക്യാന്‍സര്‍ ബാധ ക്ക് തെ​ണ്ട​ൽ​സ​മ​രം ഗുണകരം

എഡിറ്റോറിയല്‍

പാ​ര​ല​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്രാ​നി​ര​ക്കി​ലെ ഇ​ള​വ് നി​ഷേ​ധി​ക്കുന്ന കെ.​ഐ​സ്.ആ​ർ.​ടി​.സി യുടെ നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ല.ഒരേ സമൂഹത്തിലെ അംഗങ്ങള്‍ ആണ് വിദ്യാര്‍ത്ഥികള്‍ .ഇവിടെയും ചേരിതിരിവ്‌ ഉണ്ടാകുന്നത് ജനകീയ സര്‍ക്കാരിന് ഭൂഷണമല്ല .വിദ്യാഭ്യാസം പൂര്‍ണ്ണമായും സൌജന്യമാക്കിയ തിരു കൊച്ചിയുടെ പാരമ്പര്യം കാത്തുസൂഷിക്കണം .കേരള സർക്കാർ നടത്തുന്ന ബസ് കമ്പനി ആണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ. ഇന്ത്യയിലെ സംസ്ഥാന ഉടമസ്ഥതയിലുള്ള ഏറ്റവും പഴയ ബസ് കമ്പനികളിൽ ഒന്നാണ് പൊതു മേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി.തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് എന്ന പേരിൽ ആണ് തിരുവിതാംകൂർ സർക്കാർ കെ.എസ്.ആർ.ടി.സി. സ്ഥാപിച്ചത്. തിരുവിതാംകൂർ രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുക ആയിരുന്നു സ്ഥാപിത ലക്ഷ്യം. ലണ്ടൻ പാസഞ്ജർ ട്രാൻസ്പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപറേറ്റിങ്ങ് സൂപറിന്റെൻഡെന്റ് ആയിരുന്ന ഇ.ജി. സാൾട്ടർ 1937 സെപ്റ്റംബർ 20-നു ഗതാഗതവകുപ്പിന്റെ സൂപറിന്റെൻഡെന്റ് ആയി അവരോധിക്കപ്പെട്ടു. തിരുവനന്തപുരം – കന്യാകുമാരി, പാലക്കാട് – കോയമ്പത്തൂർ തുടങ്ങിയ പ്രധാന അന്തർ സംസ്ഥാന പാതകൾ ദേശസാൽക്കരിച്ചതോടെ കെ.എസ്.ആർ.ടി.സി. വളർന്നു.

ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത, കോമറ്റ് ഷാസിയിൽ പെർകിൻസ് ഡീസൽ എഞ്ജിൻ ഘടിപ്പിച്ച 60 ബസ്സുകളായിരുന്നു ആദ്യത്തെ ബസ്സുകളുടെ ശ്രേണി. സാൾട്ടറുടെ മേൽനോട്ടത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് ജീവനക്കാർ തന്നെയായിരുന്നു ബസ്സുകളുടെ ബോഡി നിർമ്മിച്ചത്. തിരുവനന്തപുരം – കന്യാകുമാരി പാത ദേശസാൽക്കരിച്ചതിനാൽ സ്വകാര്യ ഗതാഗത സ്ഥാപനങ്ങളിൽ നിന്ന് ജോലി നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളവർക്ക് കെ.എസ്.ആർ.ടി.സിയിൽ അന്ന് നിയമനത്തിന് മുൻ‌ഗണന നൽകി. അന്ന് ജീവനക്കാരെ തിരഞ്ഞെടുത്ത രീതി ഇന്നും കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് പിന്തുടരുന്നു.നൂറോളം ജീവനക്കാരെ ഇൻസ്പെക്ടർമാരും കണ്ടക്ടർമാരുമായി നിയമിച്ചുകൊണ്ടാണ് ഗതാഗത വകുപ്പ് ആരംഭിച്ചത്.സംസ്ഥാന മോട്ടോർ സർവ്വീസ് ശ്രീ ചിത്തിരതിരുന്നാൾ മഹാരാജാവ് 1938, ഫെബ്രുവരി 20-ന്ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ആശയമായിരുന്നു സർക്കാർ വകയിലെ ബസ് സർവീസ്.മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉദ്ഘാടനയാത്രയിലെ യാത്രക്കാർ. സാൾട്ടർ തന്നെയായിരുന്നു ആദ്യയാത്രയിലെ ഡ്രൈവർ. ഈ ബസ്സും മറ്റ് 33 ബസ്സുകളും കവടിയാർ നഗരത്തിലൂടെ ഘോഷയാത്രയായി ഓടിയത് അന്ന് ആകർഷകമായ കാഴ്ചയായിരുന്നു.റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിയമം 1950-ൽ നിലവിൽ വന്നതിനെ തുടർന്ന് കേരള സർക്കാർ 1965-ൽ കെ.എസ്.ആർ.ടി.സി. നിയമങ്ങൾ (സെക്ഷൻ 44) നിർമ്മിച്ചു. ഈ വകുപ്പ് 1965 ഏപ്രിൽ 1-നു ഒരു സ്വയംഭരണ സ്ഥാപനമാക്കി. കേരള സർക്കാരിന്റെ വിജ്ഞാ‍പന പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 1965 മാർച്ച് 15-നു സ്ഥാപിതമായി.
ഇങ്ങനെ ചരിത്രവുമായി കെട്ടിപിണഞ്ഞു കിടക്കുന്ന ജനങ്ങളുടെ സ്വന്തം ബസ് ആയ സര്‍ക്കാര്‍ ബസ്സുകളില്‍ പാരലല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്ന് തുടര്‍ പഠനം നടത്തുന്ന ബഹുഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥി സമൂഹത്തോട് വേര്‍ തിരിവ് കാണിക്കാന്‍ കെ .എസ് ആര്‍ .ടി സി അധികാരികള്‍ക്ക് മനസ്സ് വന്നെങ്കില്‍ അത്തരം മനസ്സില്‍ ക്യാന്‍സര്‍ ബാധിച്ചു എന്ന് വേണം കരുതാന്‍ .വിദ്യാഭ്യാസ പുരോഗതി കാംഷിക്കുന്ന സര്‍ക്കാരിന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഉള്ള ആര്‍ജവം ഉണ്ട് എന്ന് കരുതുന്നു .വിദ്യാര്‍ത്ഥികളെ രണ്ട് തട്ടില്‍ കാണാതെ ഒന്നായി കാണുക .
കെ.​ഐ​സ്.ആ​ർ.​ടി​.സി യുടെ നിലപാടില്‍ പ്ര​തി​ഷേ​മറിയിക്കാന്‍ നാ​ളെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി തെ​ണ്ട​ൽ​സ​മ​രം ന​ട​ത്താ​ൻ പാ​ര​ല​ൽ സ്റ്റു​ഡ​ന്‍റ്സ് മൂ​വ്മെ​ന്‍റ് തീ​രു​മാ​നി​ച്ചു എന്നത് ഏറെ ചിന്തിക്കാന്‍ ഉള്ള വക നല്‍കുന്നു . ന​ഷ്ടം നി​ക​ത്ത​ലി​ന്‍റെ മ​റ​വി​ൽ പാരലല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാ​ത്രാ​നി​ര​ക്കി​ലെ ഇ​ള​വ് ഇ​ല്ലാ​താ​ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രെ പി​ച്ച.​യെ​ടു​ത്തു ല​ഭി​ക്കു​ന്ന പ​ണം കെ​എ​സ്ആ​ർ​ടി​സി​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത് പ്ര​തീ​കാ​ത്മ​ക​മാ​യി പ്രതിഷേധിക്കാന്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത് ഗൌരമായി കാണണം .സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നും നടപടികള്‍ ഉണ്ടാകണം .കെ എസ് ആര്‍ ടി സിയെ നിലനിര്‍ത്താന്‍ കര്‍മ്മ പദ്ധതികള്‍ ഉണ്ടാകണം .അതിന് വിദ്യാര്‍ത്ഥി സമൂഹത്തെ പിഴിയരുത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!