പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച കേരളനിയമസഭാ സമിതി 2017 ജൂണ്‍ 15ന് രാവിലെ 11ന് എറണാകുളം കളക്ടറേറ്റ് സമ്മേളന ഹാളില്‍ യോഗം ചേരും. പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ച് പ്രവാസി മലയാളി സംഘടനകളുടെ പ്രതിനിധികളും വ്യക്തികളുമായും ചര്‍ച്ച നടത്തുന്നതും പ്രവാസി കേരളീയ കാര്യ വകുപ്പ്, കേരള പ്രവാസി കേരളീയ ക്ഷേമബോര്‍ഡ്, ഇതര ഏജന്‍സികള്‍ എന്നിവ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യുകയും ഇതു സംബന്ധിച്ച പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്യും. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രതിനിധികള്‍ക്കും വ്യക്തികള്‍ക്കും പ്രസ്തുത യോഗത്തിലെത്തി പരാതികള്‍/നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം
Trending Now
- കോന്നിയില് സബ്സിഡിയോടുകൂടി സോളാര് സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം