ആനിക്കാട് ഹനുമാന്‍കുന്ന് തയ്യില്‍ വീട്ടില്‍നിന്ന് കോട്ടാങ്ങല്‍ ആലഞ്ചേരിപ്പടി കുളത്തുങ്കല്‍ വീട്ടില്‍ താമസിക്കുന്ന ഐസക് സെബാസ്റ്റ്യന്‍ (ബിജു-39), തിരുവല്ല പെരിങ്ങോള്‍ തച്ചേടത്ത് തുണ്ടിയില്‍ ജോബി മാത്യു(42), ആനിക്കാട് പുന്നവേലി തടത്തില്‍ ഷാജഹാന്(40), മല്ലപ്പള്ളി മുരണി മേലെതെക്കേതില്‍ ബാബു യോഹന്നാന്(53) എന്നിവരെയാണ് കീഴ്വായ്പൂര് എസ്.ഐ. ബി.രമേശന് അറസ്റ്റ് ചെയ്തത്.അതിരാവിലെ നടക്കാനും ആരാധനാലയങ്ങളിലേക്ക് പോകാനും പാല് വാങ്ങാനും പുറത്തിറങ്ങുന്ന പ്രായം ചെന്ന വീട്ടമ്മമാരെ ആക്രമിക്കുകയും മാല പറിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറയുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളിലായി അഞ്ച് പേരുടെ ആഭരണങ്ങള്‍ കവര്‍ന്നിരുന്നു.
തൃശ്ശൂരിലെ പെട്രോള്‍ പമ്പിലും പത്തനംതിട്ടയിലെ ബാങ്കിലും കവര്‍ച്ച നടത്താന്‍ തയ്യാറെടുക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. രണ്ട് കാറുകളും കറുകച്ചാല്‍,മല്ലപ്പള്ളി എന്നിവിടങ്ങളില്‍ പണയം വച്ചിരുന്നതടക്കം 21.50 പവന് സ്വര്‍ണവും കണ്ടെടുത്തു.പോലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നു .
Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം