കാലിചന്തകളില്‍ കശാപ്പിനായി മൃഗങ്ങളെ വില്‍ക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണം കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്ന് വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. തണ്ണിത്തോട് മൂഴിയില്‍ നിര്‍മിച്ച കൃഷിഭവന്റെയും മൃഗാശുപത്രിയുടെയും കെട്ടിട ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ 80 ശതമാനം വരുന്ന കര്‍ഷകരില്‍ പകുതിയിലേറെയും ക്ഷീര കര്‍ഷകരാണ്. കറവ വറ്റിയ പശുക്കള്‍ കര്‍ഷകര്‍ക്ക് ബാധ്യതയാകുന്നതോടെ വിപണിയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് പിടിമുറുക്കാനേ കേന്ദ്രം കൊണ്ടുവന്ന നിയമംമൂലം സാധിക്കുകയുള്ളൂ.
സംസ്ഥാനത്ത് പാലുത്പാദനത്തില്‍ 17 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി ക്ഷീരകര്‍ഷക കടാശ്വാസ പദ്ധതി നടപ്പാക്കാന്‍ സാധിച്ചു എന്നത് നേട്ടമാണ്. വനമേഖലയിലെ പട്ടയ വിതരണത്തിന് വനം വകുപ്പ് എതിരല്ല. 1977 മുതല്‍ കൈവശം വച്ചിരിക്കുന്ന ഭൂമി കേന്ദ്ര സംസ്ഥാന മാനദണ്ഡങ്ങള്‍ പാലിച്ച് നല്കുന്നതില് സര്‍ക്കാരിന് വിയോജിപ്പില്ല. യൂക്കാലിപ്റ്റസ്, മാഞ്ചിയം, അക്കേഷ്യ തുടങ്ങിയ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് പരമാവധി കുറയ്ക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം വേഗത്തില്‍ നല്കാന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അടൂര്‍ പ്രകാശ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി കെ, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി, തദ്ദേശഭരണ ജനപ്രതിനിധികളായ കെ.ജി അനിത, ജോണ്‍ മാത്യൂ, പി.ആര് രാമചന്ദ്രന്‍പിള്ള, പ്രിയ എസ്.തമ്പി, അജിത സോമന്, സജീവ് മണ്ണീറ, സുജ മാത്യു, സുമതി നരേന്ദ്രന്, എം.എസ് ഇന്ദിര, എം.കെ മാത്യു, പി കെ ഗോപി, ജി.എം മഞ്ജു , ജോയി ചിറ്റരുവിക്കല്‍, ഷീജാ സുരേഷ്, കെ.വി സുഭാഷ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പ്രഫ. കെ.വി തോമസ്, പ്രവീണ്‍ പ്രസാദ്, കെ.സന്തോഷ്, മിനി സുരേഷ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എലിസബത്ത് ദാനിയേല്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ചുമതല വഹിക്കുന്ന റോയ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
Trending Now
- സ്കൂട്ടര്‍ സ്വന്തമാക്കാന്‍ മികച്ച ഓഫര്‍
- കോന്നി അരുവാപ്പുലം പുളിഞ്ചാണി ഭാഗത്ത് 50 സെന്റ്റ് വസ്തു വിൽപ്പനയ്ക്ക്
- കോന്നി പൂങ്കാവില്‍ പുതിയ വീട് വില്‍പ്പനയ്ക്ക് :079028 14380
- കോന്നിയില്‍ ഹൗസ് പ്ലോട്ടുകള്‍ ഉടന്‍ ആവശ്യമുണ്ട്: 079028 14380
- TVS YUVA MOTORS:KONNI
- വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- TVS YUVA MOTORS KONNI PHONE :8086655801,9961155370
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം