Trending Now

കാലുതളര്‍ത്തിയ ജീവിതത്തെ കാന്‍സറും തളര്‍ത്തി : പുഷ്പാംഗതന്‍ ചികിത്സാ സഹായം തേടുന്നു

 

പത്തനംതിട്ട ഞക്കുനിലയം സ്വദേശി പുഷ്പമംഗലത്ത് പുഷ്പാംഗതന്‍ (65) കാന്‍സര്‍ ചികിത്സാ സഹായം തേടുന്നു. ജന്മന കാലുകള്‍ തളര്‍ന്ന് ജീവിതം തള്ളിനീക്കുന്നതിനിടയിലാണ് ഇദ്ദേഹത്തിന് അര്‍ബുദം പിടികൂടന്നത്. ഒരു കൊച്ചു മാടക്കടിയല്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ഭാര്യ ശാന്തമ്മയും മകളുമടങ്ങുന്ന കുടുംബത്തെ ഇദ്ദേഹം പോറ്റിയിരുന്നത്. മകളെ എം കോംവരെ പഠിപ്പിക്കാനായി. മകള്‍ സ്വകാര്യ സ്ഥാപനത്തില്‍ കണക്കുനോക്കി കിട്ടുന്ന ചെറിയ വരുമാനവും ആശ്വാസമായിരുന്നു. എന്നാല്‍ പുഷ്പാംഗതന് യൂറിനല്‍ ബ്ലഡറില്‍ കാന്‍സര്‍ ബാധിച്ചതോടെ ജീവിതം വഴിമുട്ടി. ചികിത്സക്കായി ആര്‍ സി സിയിലും പുഷ്പഗിരി മെഡിക്കല്‍ കോളജിലുമായി കയറിയിറങ്ങാന്‍ തുടങ്ങിയതോടെ മകള്‍ക്ക് ജോലിക്ക് പോകാന്‍ സാധിക്കാതെതയായി. അങ്ങനെ വീട്ടിലേക്കുള്ള ചെറുവരുമാനവും നിലച്ചു. ചികിത്സക്കായി ഇതിനോടകം അഞ്ചു ലക്ഷത്തോളം രൂപ ചെലവായി. നാട്ടുകാരുടെ സ്നേഹകൂട്ടായ്മ കുറച്ച് പണം സ്വരൂപിച്ചു നല്‍കി. മരുന്നിനും മറ്റുമായി ആയിരക്കണക്കിന് രൂപ ദിനേന ആവശ്യമായി വന്നിരിക്കുകയാണ് ഇപ്പോള്‍. പുഷ്പാംഗതന് ഇനി ചികിത്സനടത്താന്‍ സുമനസ്സുകളുടെ സഹായം ഒന്നുകൊണ്ടു മാത്രമേ സാധിക്കൂ. പുഷ്പാംഗതനെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ശാന്തമ്മയുടെ ചന്ദനപ്പള്ളി എസ് ബി ഐ അക്കൗണ്ടിലേക്ക് പണം അയക്കാം. അക്കൗണ്ട് നമ്പര്‍ 67210314716 ഐ എഫ് എസ് സി നമ്പര്‍ : SBTR0000957.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!