Trending Now

ജില്ലയിലെ നിരത്തുകളും പാലങ്ങളും നിര്‍നിര്‍മ്മിക്കുന്നതിന് 563.31 കോടിയുടെ പദ്ധതി

ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിനു കീഴില്‍ നിരത്തുകളും പാലങ്ങളും നിര്‍മിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി 2016-17ല്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കുന്നത് 563.31 കോടി രൂപയുടെ പദ്ധതികള്‍. ഇവയുടെ ഡിറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ കിഫ്ബിക്ക് നല്‍കിക്കഴിഞ്ഞു. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 16 പ്രവൃത്തികള്‍ക്കാണ് 2016-17ല്‍ തുക വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന ബജറ്റിനു പുറത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് രൂപീകരിച്ചിട്ടുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡില്‍ (കിഫ്ബി) ഉള്‍പ്പെടുത്തി വകയിരുത്തിയിട്ടുള്ള ഈ തുക ജില്ലയുടെ മുഖച്ഛായതന്നെ മാറ്റും.
ആറന്മുള നിയോജക മണ്ഡലത്തിലെ മഞ്ഞിനിക്കര-ഇലവുംതിട്ട-കിടങ്ങന്നൂര്‍-മുളക്കുഴ റോഡ് (41.1 കോടി), കോഴഞ്ചേരി പുതിയ പാലം (21.89 കോടി), കോഴഞ്ചേരി-മണ്ണാറക്കുളഞ്ഞി റോഡ് (25.89 കോടി), കോന്നി നിയോജക മണ്ഡലത്തിലെ അട്ടച്ചാക്കല്‍-കുമ്പളാംപൊയ്ക റോഡ് (17.82 കോടി), കലഞ്ഞൂര്‍-പാടം റോഡ് (28.86 കോടി) അടൂര്‍ നിയോജക മണ്ഡലത്തിലെ ആനയടി-പഴകുളം-കുരമ്പാല-കീരുകുഴി-ചന്ദനപ്പള്ളി-കൂടല്‍ റോഡ് (163.26 കോടി), പന്തളം ബൈപ്പാസ് (36.15 കോടി), തിരുവല്ല നിയോജക മണ്ഡലത്തിലെ ചങ്ങനാശേരി-കവിയൂര്‍ റോഡ് (37.13 കോടി), പാറക്കടവ് പാലം (10.71 കോടി), കാവുംഭാഗം-ഇടിഞ്ഞില്ലം റോഡ് (16.83 കോടി) മുത്തൂര്‍-കുറ്റൂര്‍-കിഴക്കന്‍മുത്തൂര്‍ റോഡ് (25.96 കോടി), റാന്നി നിയോജക മണ്ഡലത്തിലെ വടശേരിക്കര പാലം (14.86 കോടി), റാന്നി വലിയപാലം (25.57 കോടി) വാലാങ്കര-അയിരൂര്‍ റോഡ് (19.45 കോടി), ജേക്കബ്‌സ് റോഡ് (36.1 കോടി) മഠത്തുംചാല്‍-മുക്കൂട്ടുത്തറ റോഡ് (41.72 കോടി) എന്നിവയും അടൂര്‍ ടൗണ്‍ പാലവുമാണ് ഇതില്‍ വരിക.
ഇതിനു പുറമേ 2017-18ല്‍ കോന്നി നിയോജക മണ്ഡലത്തിലെ അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡിന് 25 കോടി രൂപയും അടൂര്‍, ആറന്മുള മണ്ഡലങ്ങളിലായുള്ള അടൂര്‍-തുമ്പമണ്‍-കോഴഞ്ചേരി റോഡിന് 20 കോടി രൂപയും അടൂര്‍, കോന്നി മണ്ഡലങ്ങളിലായുള്ള ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിന് 20 കോടി രൂപയും അടൂരിലെ റിംഗ് റോഡിന് 20 കോടി രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. കോന്നി മണ്ഡലത്തിലെ പുതുവല്‍-കുന്നിട-മങ്ങാട് റോഡ് (25 കോടി), പുതുവല്‍-മങ്ങാട് റോഡ് (31 കോടി ) എന്നിവയും റാന്നി മണ്ഡലത്തിലെ തെള്ളിയൂര്‍-വലിയകാവ് റോഡ് (35 കോടി) കുമ്പളത്താനം-മണിയാര്‍ റോഡ് (30 കോടി), ആറന്മുള മണ്ഡലത്തിലെ പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ ഓവര്‍ ബ്രിഡ്ജ് (50 കോടി), തിരുവല്ല മണ്ഡലത്തിലെ ചാത്തങ്കരി-കോണ്‍കോഡ് ബ്രിഡ്ജ് (15 കോടി) എന്നീ പദ്ധതികളുടെ എസ്റ്റിമേറ്റുകള്‍ തയാറാക്കി കിഫ്ബിയുടെ അനുമതിക്ക് സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!