Trending Now

ജില്ലാ വികസന സമിതി യോഗത്തില്‍ കോന്നിയുടെ ആവശ്യങ്ങള്‍ ഇങ്ങനെ

കോന്നി താലൂക്കിലെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വിതരണം നടത്തണമെന്ന് അടൂര്‍ പ്രകാശ് എംഎല്‍എ ആവശ്യപ്പെട്ടു.ജില്ലാ വികസന സമിതി യോഗത്തിലാണ് എം എല്‍ എ ആവശ്യം ഉന്നയിച്ചത് . പ്രമാടം പഞ്ചായത്തിലെ കുടിവെള്ള പദ്ധതി നബാര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കണം. കോന്നി മെഡിക്കല്‍ കോളജിന്റെ കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കണം. ചിറ്റാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം നില്‍ക്കുന്ന ഉണങ്ങിയ പ്ലാവ് വെട്ടി മാറ്റണം. കലഞ്ഞൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് തയാറാക്കിയിട്ടുള്ള സ്ട്രക്ചര്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ റീ ഡിസൈന്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കണം. ചിറ്റൂര്‍ കടവ് പാലം നിര്‍മാണം പുനരാരംഭിക്കണം. അടൂര്‍ താലൂക്കിലെ അങ്ങാടിക്കല്‍ വില്ലേജില്‍ ഉള്‍പ്പെട്ട തണ്ണിത്തോട് അഞ്ജു ഭവനില്‍ ഉഷയ്ക്ക് വസ്തുവിന്റെ കരം അടയ്ക്കാന്‍ കഴിയുന്നില്ല. തടസം നീക്കി കരം അടയ്ക്കാന്‍ ഉഷയ്ക്ക് സൗകര്യമൊരുക്കണം. എലിമുള്ളുംപ്ലാക്കല്‍ ഗവ സ്‌കൂളിലെ ഗ്രൗണ്ടില്‍ നില്‍ക്കുന്ന അക്കേഷ്യ മരങ്ങള്‍ മുറിച്ചു നീക്കണം. കോന്നിയില്‍ ഹോമിയോ ആശുപത്രിക്ക് ആവശ്യമായ സ്ഥലം കൈമാറി നല്‍കണം. കോന്നി ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണം. കൈപ്പട്ടൂര്‍ പാലത്തിനു പകരം പുതിയ പാലത്തിനുള്ള സാധ്യത പരിശോധിക്കണമെന്നും അടൂര്‍ പ്രകാശ് എംഎല്‍എ ആവശ്യപ്പെട്ടു. ചിറ്റാര്‍ ഗവണ്‍മെന്റ് ആശുപത്രിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ അനുവദിച്ച ഞള്ളൂര്‍ – തണ്ണിത്തോട് റോഡിന്റെ സാങ്കേതിക അനുമതി ലഭിച്ച് ദര്‍ഘാസ് വിളിച്ചതായി പൊതുമരാമത്ത് നിരത്തു വിഭാഗം അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!