Trending Now

ഈ വിലാപം കണ്ണുള്ളവര്‍ കാണുന്നില്ല :കാതുള്ളവര്‍ കേള്‍ക്കുന്നില്ല

 
കാമാത്തിപുര പിന്നെയും കഥപറയുന്നു… ഇന്ത്യയുടെ പ്രധാനമന്ത്രിക്കു പോലും ഈ സ്ത്രീകളെ രക്ഷിക്കാന്‍ നട്ടെല്ല് ഇല്ലേ..ഇത് ഒരു ചോദ്യം അല്ല ഉത്തരം നല്‍കേണ്ടവര്‍ വായില്‍ വിരല്‍ കയറ്റി ഒക്കാനിക്കുന്നത് കാണുമ്പോള്‍ ഇന്ത്യയില്‍ ജനിച്ച ഭാരത പുത്രന്‍ ചോദിക്കും ഇങ്ങനെ ഒരു ചോദ്യം. മുംബൈ കാമാത്തിപുരയിലെ അമ്മമാരുടെ പെങ്ങന്‍ മാരുടെ പെണ്മക്കളുടെ നേരിന്റെ കാഴ്ചകള്‍.പുരുഷ ഊര്‍ജ്ജം ചീറ്റാന്‍ ഉള്ള ഉപകരണം അല്ല ഇവിടെ ഉള്ള സ്ത്രീകള്‍ എന്ന് അക്ഷരങ്ങളെ കൂട്ട് പിടിച്ച് പറഞ്ഞപ്പോള്‍ അധികാരികള്‍ അധോലോകത്തിന്റെ വളര്‍ത്തുനായ്ക്കളെ പ്പോലെ പോലെ ഓരിയിട്ടു പേടിപ്പിക്കാന്‍ നോക്കി. മാധ്യമ പ്രവര്‍ത്തനത്തിന്റെ ഒഴുക്കിന് എതിരെ നീന്തി ഭീഷണികളെയും വധ ശ്രമങ്ങളെയും തൂലിക തുമ്പിനാല്‍ നിലക്ക് നിര്‍ത്തി വീണ്ടും മുംബൈ കാമാട്ടി പുരയെന്ന തെരുവിലേക്ക് ചെന്നെത്തി. ഇവിടെ ഇനി കഥപറച്ചില്‍ ഇല്ല.നേരിന്റെ കാഴ്ചകള്‍ കാണാം. അധോലോകത്തിന്റെ വീരാളി പട്ടുടുത്ത മുംബൈസ്ഫോടനങ്ങളുടെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം എന്ന കൊടും ഭീകരന്‍ ഇന്നും മാമൂല്‍ പറ്റുന്ന കൂട്ടി കൊടുപ്പ് കാരുടെയും വേശ്യകളുടെയും കാമാട്ടി പുര. വളര്‍ന്നു വരുന്ന കുഞ്ഞിനെ പോലും കാമത്തിന് അടിമകളാ ക്കുന്ന പകലിന്റെ മാന്യന്മാര്‍ വന്നിറങ്ങുന്ന സ്ഥലം.
ഇവിടെ കാമാട്ടി പുരയില്‍ ഇന്നത്തെ രാത്രിയില്‍ എത്രയോ സ്ത്രീകള്‍ അടക്കി കരയുന്നു.പ്രധാന മന്ത്രി ഇവിടെയാണ്‌ എത്തേണ്ടത്. ഇവരുടെ പരാതികള്‍ കേള്‍ക്കേണ്ടത് അല്ലാതെ വിദേശ രാജ്യത്തെ കാണാ കാഴ്ചകള്‍ മൊബെലില്‍ പകര്‍ത്തുകയല്ല വേണ്ടത്. ഡല്‍ഹിയില്‍ നിന്നും ഗുജറാത്തില്‍ നിന്നും അകലെ അല്ല മുംബൈ.കാമാട്ടി പുരയില്‍ എത്തി അടിമകളായ ഭാരത സ്ത്രീകളെ രക്ഷിക്കുക. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് പട്ടാളത്തിന് പായ വിരിക്കാന്‍ യൂറോപ്പില്‍ നിന്നും ജപ്പാനില്‍ നിന്നും പെണ്‍കുട്ടികളെ എത്തിച്ച് തുടങ്ങിയ മുംബൈയിലെ കമാത്തിപുര എന്ന ചുവന്ന തെരുവ് ഇന്നും തുടരുന്നു ,പതിനായിരത്തില്‍ പരം പെണ്‍കുട്ടികളും സ്ത്രീകളും ശ്വാസം വിടാന്‍ കഴിയാത്ത മണിയറകളില്‍ മാറി മാറി വരുന്ന ഇടപാടുകാരനെ തൃപ്തിപ്പെടുത്തി ക്കൊണ്ടിരിക്കുന്നു. ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട് വെറും മാംസം മാത്രമായി ജീവിക്കുന്ന സ്ത്രീകള്‍ .

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന പെണ്‍കുട്ടികളെ ആഴ്ചകള്‍ കൊണ്ട് മാംസ ക്കച്ചവടത്തിനു പരുവപ്പെടുത്തി എടുക്കുന്ന പ്രക്രിയ ഇവിടെ വിവരിക്കാന്‍ കഴിയാത്ത തരത്തില്‍ ക്രൂരവും മനുഷ്യത്വ രഹിതവുമാണ് . ഈ പരുവപ്പെടുത്തല്‍ പ്രക്രിയക്ക് ശേഷം മാംസ ക്കച്ചവട ത്തിന്‍റെ ഇരുണ്ട മുറികളിലേക്ക് എടുത്തെറിയപ്പെടുന്ന സ്ത്രീ ജന്മങ്ങള്‍ പിന്നീടൊരിക്കലും പുറം ലോകം കാണാറില്ല ,അവിടെ നിന്ന് ആരും രക്ഷപ്പെടാറുമില്ല . മജ്ജയും മാംസവും ശുഷ്ക്കിച്ച് ചോരയും നീരും വറ്റി വികൃത രൂപികളായ വൃദ്ധകളായി തീരും വരെ ആ പെണ്‍കുട്ടികള്‍ ക്രൂരന്മാരായ പിമ്പ് കളുടെയും ഗുണ്ടകളുടെയും തടവറയില്‍ മരിച്ചു ജീവിക്കുന്നു . ഇത്ര വലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇന്ത്യ എന്ന നമ്മുടെ മഹാരാജ്യത്ത് അധികാരികളുടെ ഒത്താശയൊടും അനുവാദത്തോടെയും നടക്കുന്നു എന്നുള്ളത് വിശ്വസിക്കാന്‍ കഴിയുന്നില്ല .
കല്‍ക്കട്ടയിലെ സോനഗച്ചിയും മുംബൈയിലെ കാമാത്തിപുരയും എത്രയും വേഗം നിര്‍ത്തലാക്കി അവിടുത്തെ മനുഷ്യ സ്ത്രീകളെ മോചിപ്പിക്കാന്‍ കഴിയുമെങ്കില്‍ ഇന്ത്യയുടെ പ്രധാന മന്ത്രി നിങ്ങള്‍ അത് വേഗം ചെയ്യൂ !!! ഈ ആവശ്യം മാറി മാറി വരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികയിലും കണ്ടിട്ടില്ല .ഫെമിനിസ്റ്റു സംഘ ടനകളാരും ഈ സ്ത്രീകളെ കാണുന്നില്ലേ ? പേ പിടിച്ച ഒരു പട്ടിയെ തല്ലിക്കൊന്നാല്‍ ഇവിടെ ചോദിക്കാന്‍ ഒരു നൂറു മൃഗ സ്നേഹികള്‍ ഉണ്ട് ,ഈ മനുഷ്യ സ്ത്രീകളെ രക്ഷിക്കാന്‍ ഇവിടെ ഒരു സംഘടനയുമില്ലേ ? മുംബൈ കാമാത്തി പുരയില്‍ നിന്നും നേരിന്റെ ശബ്ധം ഇനിയും ഉയരും.
ഈ വേശ്യാലയങ്ങള്‍ നിര്‍ത്തലാക്കിയാല്‍ ഒരമ്മയ്ക്കും ഒരു പെണ്‍കുട്ടിയേയും നഷ്ട്ടപ്പെടില്ല. ഇന്ത്യയുടെ രോദനം ഇത്തരം വേശ്യാപ്പുരകളില്‍ ഒടുങ്ങുന്നു.പ്രധാന മന്ത്രിയുടെ “മോഡിയുടെ”കുപ്പായ തിളക്കം ഇവിടെ ഇല്ല.ചൊറിയും,ചിരങ്ങും,ഗോണേറിയായും,ഒടുവില്‍ എയ്ഡ്സ്സും പിടിപെട്ട് അഴുക്ക് ചാലില്‍ ഒരു അസ്ഥികൂടമാകാന്‍ വിധിക്കപ്പെട്ടവരുടെ കൂടെയാണ് ഇന്ത്യയുടെ വിലാപം.അധികാരികള്‍ നല്‍ക്കുന്ന അപ്പകഷണം നാക്ക്‌ കൊണ്ട് നക്കി ത്തിന്നാന്‍ ആരും ഇനി വരില്ല. അധികാരം എന്ന അപ്പ കഷണം നാക്ക്‌ കൊണ്ടും ആസനം കൊണ്ടും നക്കി ത്തിന്നാന്‍ രാഷ്ട്രീയ നുപുംസകങ്ങള്‍ ഉള്ളപ്പോള്‍ പാവം ഇന്ത്യന്‍ ജനത മൂക്ക് പൊത്തി മാറി നില്‍ക്കാം.സത്യം വദ: ധര്‍മ്മം ചര:

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!