പത്തനംതിട്ട ജില്ലയിലെ 18 മുതല്‍ 21 വരെ പ്രായപരിധിയുള്ളവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ജൂലൈ ഒന്നു മുതല്‍ 31 വരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക കാമ്പയിന്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ അറിയിച്ചു. 2017 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം. ബുത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) വീടുകള്‍തോറും സന്ദര്‍ശനം നടത്തിഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് പ്രേരിപ്പിക്കും. കൂടാതെ ജൂലൈ എട്ട്, 22 തീയതികളില്‍ ബി.എല്‍.ഒമാര്‍ രാവിലെ 10 മുതല്‍ അഞ്ചുവരെ അതത് പോളിംഗ് സ്‌റ്റേഷനുകളില്‍ ഉണ്ടാവും. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വോട്ടര്‍പട്ടിക പരിശോധിക്കാം. മരിച്ചവരുടെ പേര് നീക്കം ചെയ്യുന്നതിന് ഏഴാം നമ്പര്‍ ഫോറത്തില്‍ അപേക്ഷ നല്‍കാം. എല്ലാ ബൂത്തുകളിലും ബൂത്ത് ലെവല്‍ എജന്റുമാരെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമിക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു. ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ പി.അജന്തകുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Trending Now
- ഓണ സദ്യ , അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം