പത്തനംതിട്ട: ചുവരുഭാഗം മുഴുവൻ ഇടിഞ്ഞുതാണ് ഏത് നിമിഷവും വീട് തകരുമെന്ന ഭീതിയിൽ ഒരു കുടുംബം. മേക്കൊഴൂർ കാട്ടുകല്ലിൽ ഭാസ്കരെൻറ വീടിെൻറ ചുവരുഭാഗമാണ് ഇടിഞ്ഞുതാണുകൊണ്ടിരിക്കുന്നത്. ഒരു ചെറിയ മഴ പെയ്താൽ വീട് തകർന്ന് വീഴുമെന്ന നിലയിലാണിപ്പോൾ. വീടിന് താഴെ കൂടിയാണ് കാട്ടുകല്ലിൽ-മൈലംപടി തോട് ഒഴുകുന്നത്. ഇൗ തോട്ടിൽ നിന്നും 20 അടിയോളം ഉയരത്തിലാണ് വീട് നിൽക്കുന്നത്. നാല് സെൻറ് സ്ഥലമാണ് ഇവർക്കുള്ളത്. ഇതിൽ രണ്ട് സെേൻറാളം ഇപ്പോൾ ഇടിഞ്ഞുതാണ് ഇല്ലാതായി. ഇനി വീട് നിൽക്കുന്ന ഭാഗം മാത്രമേയുള്ളൂ. 2010 ലാണ് സൈഡ് ഇടിയാൻ തുടങ്ങിയത്. ഭാസ്കരെൻറ കുടുംബത്തിന് സ്വസ്ഥമായി ഉറങ്ങാൻപോലും കഴിയാത്ത സ്ഥിതിയാണിപ്പോൾ. പകൽ മഴ പെയ്യുേമ്പാൾ സമീപത്തെ വീടുകളിൽ അഭയം പ്രാപിക്കും. മഴയുള്ള ദിവസങ്ങളിൽ രാത്രിയിൽ വീടിനുള്ളിൽ ഉറങ്ങാതെ ഭീതിയോടെ കഴിയും. വീടിനോട് ചേർന്ന് സംരക്ഷണ ഭിത്തി കെട്ടി തരണമെന്ന് ആവശ്യപ്പെട്ട് ഭാസ്കരെൻറ ഭാര്യ തങ്കമ്മ നിരവധി ഒാഫിസുകൾ കയറിയിറങ്ങിയെങ്കിലും ആരും കനിഞ്ഞില്ല. 2010 മുതൽ ഇവർ വിവിധ ഒാഫിസുകൾ കയറിയിറങ്ങുകയാണ്. മുഖ്യമന്ത്രി, റവന്യു വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, കലക്ടറേറ്റ് എന്നിവിടങ്ങളിൽ പരാതി നൽകിയിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇതിനിടെ ഇറിഗേഷൻ വകുപ്പിൽ നിന്നും 15 ലക്ഷം രൂപയുടെ ഒരു എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും പണമില്ലെന്നും പറഞ്ഞ് അവരും ഒഴിഞ്ഞുമാറി. തങ്കമ്മ ഇറിഗേഷൻ വകുപ്പിൽ അന്വേഷിച്ചപ്പോൾ എന്നെങ്കിലും സംരക്ഷണ ഭിത്തി കെട്ടിതരാമെന്ന് പറഞ്ഞു അവരെ ഒഴിവാക്കി. മൈലപ്ര ഗ്രാമപഞ്ചായത്ത് 13 ാം വാർഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്.
Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം